ബെല്‍ജിയം - ഫ്രാന്‍സ് സെമി ഫ്രഞ്ച് പോരാട്ടമാകുന്നതിങ്ങനെ...
ലോകകപ്പ് സെമിയില്‍ ബെല്‍ജിയവും ഫ്രാന്‍സും ഏറ്റുമുട്ടുമ്പോള്‍ അത് രണ്ട് മുന്‍ ഫ്രഞ്ച് താരങ്ങളുടെ പോരാട്ടം കൂടിയാകും. ദിദിയര്‍ ദെഷാംപ്സിന്റെയും തിയറി ഒന്‍റിയുടെയും.

ലോകകപ്പ് സെമിയില്‍ ബെല്‍ജിയവും ഫ്രാന്‍സും ഏറ്റുമുട്ടുമ്പോള്‍ അത് രണ്ട് മുന്‍ ഫ്രഞ്ച് താരങ്ങളുടെ പോരാട്ടം കൂടിയാകും. ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സിന്റെയും ബെല്‍ജിയം സഹ പരിശീലകന്‍ തിയറി ഒന്‍റിയുടെയും. ഫ്രാന്‍സ് അവസാനമായി ലോകകപ്പ് നേടിയ 1998ല്‍ ടീമംഗങ്ങളായിരുന്നു ഇരുവരും.
ഒരുമിച്ച് കളിച്ചവര്‍. ഒരുമിച്ച് ലോകകപ്പ് നേടിയവര്‍. ഇപ്പോള്‍ രണ്ട് ധ്രുവങ്ങളില്‍. രണ്ട് സ്ഥാനങ്ങളില്‍. ഫ്രാന്‍സ് അവസാനമായി ലോകകപ്പ് നേടിയ 1998ല്‍ ദിദിയര്‍ ദെഷാപ്സായിരുന്നു ടീമിന്റെ നായകന്‍. ദെഷാംപ്സ് ഇപ്പോള്‍ ഫ്രാന്‍സിന്റെ പരിശീലകന്‍. അന്ന് മൂന്ന് ഗോളടിച്ച ടീമിന്റെ പ്രധാന താരമായ തിയറി ഒന്‍റിയാകട്ടെ ബെല്‍ജിയത്തിന്റെ സഹപരിശീലകനും. ഫ്രാന്‍സിന്റെ എക്കാലത്തെയും ഉയര്‍ന്ന ടോപ്‍ സ്കോററാണ് ഒന്‍റി. 51 ഗോളുകള്‍. ലോകകപ്പില്‍ ആറ് ഗോളുകളാണ് ഒന്‍റിയുടെ അക്കൌണ്ടിലുള്ളത്.
2016ലാണ് ബെല്‍ജിയത്തിന്റെ സഹ പരീശീലകനായി ഫ്രഞ്ച് താരം ചുമതലയേറ്റെടുത്തത്. ഫ്രാന്‍സിനായി 103 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ദെഷാംപ്സ് 2012ലാണ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. യുവനിരയുമായി എത്തിയ ദെഷാംപ്സ് തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെക്കുന്നത്. ഒന്‍റി ഫ്രാന്‍സിനൊപ്പം ഇല്ലാത്തതിന്റെ നിരാശ ടീമംഗങ്ങള്‍ക്കുണ്ട്.
Adjust Story Font
16

