Quantcast

ലോകകപ്പ് സെമിഫൈനലിന് കൊടിയേറി

2018 ലോക കപ്പിലെ സെമി ഫൈനലിനായി തങ്ങളുടെ ടീമുകളെ സജ്ജരായിരിക്കുകയാണ് ബെല്‍ജിയവും ഫ്രാന്‍സും

MediaOne Logo

Web Desk

  • Published:

    10 July 2018 5:58 PM GMT

ലോകകപ്പ് സെമിഫൈനലിന് കൊടിയേറി
X

2018 ലോക കപ്പിലെ സെമി ഫൈനലിനായി തങ്ങളുടെ ടീമുകളെ സജ്ജരായിരിക്കുകയാണ് ബെല്‍ജിയവും ഫ്രാന്‍സും. ക്വാട്ടര്‍ ഫൈനലില്‍ ബ്രസീലിനെതിരെ മിന്നുന്ന വിജയം സമ്മാനിച്ച 3-5-2 ഫോര്‍മേഷനില്‍ തന്നെയാണ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനീസ് കളത്തിലിറക്കുന്നത്. കെവിന്‍ ഡിബ്രുയിയേന്‍ മധ്യനിരയിലേക്ക് മാറ്റപ്പെട്ടപ്പോള്‍ ലുക്കാക്കുവും ഈദന്‍ ഹസാര്‍‍ഡും സ്റ്റ്രൈക്കര്‍മാരുടെ വേഷമണിയും.

4-2-3-1 എന്ന ഫോര്‍മേഷനിലായിരിക്കും ഫ്രാന്‍സ് കളത്തിലിറങ്ങുക. മധ്യനിരയില്‍ കൊളന്‍റോ ടൊഡിസോക്ക് പകരം ബ്ലൈസേ മറ്റുയിഡിയെ തിരിച്ചെടുത്തതാണ് ഫ്രാന്‍സ് നടത്തിയ ഏക മാറ്റം.

ഫ്രാന്‍സ് : ലോറിസ്, പവാര്‍ഡ്, വരാനെ, ഉംടിടി, ഹെര്‍ണാന്‍റസ്, പോഗ്ബ, കാന്‍റെ, മറ്റുയിഡി, മ്‍പാപ്പെ, ഗ്രീസ്മാന്‍, ഗിറൌഡ്

ബല്‍ജിയം : കൌര്‍ട്ടൌവിസ്, ആല്‍ഡര്‍വിയല്‍ഡ്, കോമ്പനി, വെര്‍ട്ടോങ്കന്‍, വിറ്റ്സല്‍, ഡി ബ്രുയിനേ, ഫെലായിനി, ഡെമ്പലേ, ചാഡ്ലി, ലുക്കാക്കു, ഹസാര്‍ഡ്

TAGS :

Next Story