Quantcast

റൊണാള്‍ഡോയുടെ യുവന്റസിലേക്കുള്ള മാറ്റം; സമരവുമായി തൊഴിലാളികള്‍ 

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് സ്വന്തമാക്കിയതിന് എതിരെ സമരവുമായി ഇറ്റലിയിലെ ഒരു പറ്റം തൊഴിലാളികള്‍. 

MediaOne Logo

സജി അജീഷ്

  • Published:

    12 July 2018 2:20 PM GMT

റൊണാള്‍ഡോയുടെ യുവന്റസിലേക്കുള്ള മാറ്റം; സമരവുമായി തൊഴിലാളികള്‍ 
X

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് സ്വന്തമാക്കിയതിന് എതിരെ സമരവുമായി ഇറ്റലിയിലെ ഒരു പറ്റം തൊഴിലാളികള്‍. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫിയറ്റ് ക്രിസ്ലന്‍ പ്ലാന്റിലെ തൊഴിലാളികളാണ് സമരവുമായി രംഗത്തുള്ളത്. യുവന്റസിലെ നിക്ഷേപകരില്‍ പ്രധാനിയാണ് ഫിയറ്റ് കമ്പനി. തെക്കന്‍ ഇറ്റലിയിലെ മെല്‍ഫി പ്ലാന്റിലാണ് സമരം. ആഗ്നെല്ലി കുടുംബത്തിന്റെതാണ് ഫിയറ്റ്.

ഒരാളെ സമ്പന്നനാക്കുന്നതിനെക്കാളും പ്രാധാന്യം ലഭിക്കേണ്ടത് കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണെന്ന് വ്യക്തമാക്കിയാണ് യുഎസ്ബി യൂണിയന്‍ സമരവുമായി രംഗത്തുള്ളത്. ഫിയറ്റിലെ തൊഴിലാളികള്‍ ഗുരുതര സാമ്പത്തിക പ്രശ്‌നം നേരിടവെ വന്‍ തുക കൊടുത്ത് ഒരാളെ ടീമിലെത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യൂണിയന്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് 112 മില്യണ്‍ യൂറോക്ക് റൊണാള്‍ഡോയെ യുവന്റസ് സ്വന്തം തട്ടകത്തിലെത്തിക്കുന്നത്. നാല് വര്‍ഷത്തേക്കാണ് കരാര്‍.

ഒമ്പത് വര്‍ഷം പന്ത് തട്ടിയ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ നിന്നായിരുന്നു റൊണാള്‍ഡോ ഇറ്റലിയിലെത്തുന്നത്. റൊണാള്‍ഡോയെ ടീമിലെത്തിക്കുന്നതിന് പിന്നില്‍ വിപണി മൂല്യം ഉയര്‍ത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് ക്ലബ്ബിന്. എന്നിരുന്നാലും വേറെവേറയുള്ള ബിസിനസ് ആയാണ് യുവന്റസും ഫിയറ്റും കൊണ്ടുപോകുന്നത്. യുവന്റസില്‍ 63.77 ശതമാനം ഉടമസ്ഥതയുള്ള ആഗ്നെല്ലി കുടുംബത്തിനും ഫിയറ്റും ഫെറാരിയും അടങ്ങുന്ന കമ്പനി കൂട്ടായ്മയുമുണ്ട്. യുവന്റസ് മേധാവി ആന്ദ്രെ ആഗ്നെല്ലി ക്രിസ്റ്റിയാനോയെ നേരിട്ട കണ്ടാണ് കരാര്‍ ഉറപ്പിച്ചത്.

TAGS :

Next Story