Quantcast

ലോകകപ്പ് പ്രകടനം തുണയായി; ഷാക്കിരി ലിവര്‍പൂളില്‍

2015 ല്‍ ഇന്റര്‍മിലാനില്‍ നിന്നാണ് ഷാക്കിരി സ്‌റ്റോക്ക് സിറ്റിയിലെത്തിയത്

MediaOne Logo

Web Desk

  • Published:

    14 July 2018 11:44 AM GMT

ലോകകപ്പ് പ്രകടനം തുണയായി; ഷാക്കിരി ലിവര്‍പൂളില്‍
X

ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്റിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച സെര്‍ദാന്‍ ഷാക്കിരി ലിവര്‍പൂളില്‍. സ്‌റ്റോക്ക് സിറ്റി താരമായ ഷാക്കിരി 13 മില്ല്യണ്‍ പൗണ്ടിനാണ് ലിവര്‍പൂളിലെത്തിച്ചത്. ഈ സീസണില്‍ ലിവര്‍പൂളിലെത്തുന്ന മൂന്നാമത്തെ താരമാണ് ഷാക്കിരി. 2015 ല്‍ ഇന്റര്‍മിലാനില്‍ നിന്നാണ് ഷാക്കിരി സ്‌റ്റോക്ക് സിറ്റിയിലെത്തിയത്. സ്‌റ്റോക്ക് സിറ്റിക്കായി 92 മത്സരങ്ങളില്‍ നിന്നായി 15 ഗോളുകള്‍ ഷാക്കിരി നേടിയിട്ടുണ്ട്. എഫ്.സി ബേസലില്‍ തുടങ്ങിയ ഷാക്കിരി പിന്നീട് 2012ല്‍ ബയേണ്‍ മ്യൂണിക്കിലെത്തി. രണ്ടര വര്‍ഷം ബ്യുണ്ടസ് ലീഗയില്‍ കളിച്ചശേഷമാണ് ഇന്റര്‍മിലാനിലെത്തിയത്.

ഷാക്കിരിയുടെ സാന്നിധ്യം ലിവര്‍പൂളില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും ടീം ഘടനയില്‍ ഏത് പൊസിഷനിലും ഷക്കീരിക്ക് കളിക്കാനാകുമെന്നും ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ് പറഞ്ഞു. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 90ാം മിനുട്ടില്‍ ഷാക്കീരിയുടെ ഗോളില്‍ സെര്‍ബിയക്കെതിരെ സ്വിറ്റസര്‍ലന്റ് ജയിച്ചിരുന്നു. ഷാക്കിരിയുടെ പ്രകടനത്തില്‍ സ്വിറ്റ്സര്‍ലണ്ട് പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു.

Next Story