അലിസന്‍ ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ ഗോളി; ബ്രസീല്‍ താരം ലിവര്‍പൂളില്‍
2001ൽ ഇറ്റാലിയൻ ക്ലബ് പാർമയിൽനിന്ന് ജിയാൻ ല്യുജി ബുഫണെ വാങ്ങാൻ യുവെന്റസ് മുടക്കിയതായിരുന്നു മുൻപത്തെ റെക്കോർഡ് തുക

റെക്കോർഡ് കൈമാറ്റ തുകക്ക് ബ്രസീല്‍ ഗോൾകീപ്പർ അലിസൺ ഇംഗ്ലിഷ് ക്ലബ് ലിവർപൂളിലേക്ക്. ഇറ്റലിയിലെ എഎസ് റോമ ക്ലബ്ബിന്റെ താരമായിരുന്ന ഇരുപത്തിയഞ്ചുകാരൻ അലിസണെ ഗോൾകീപ്പർമാരുടെ ക്ലബ് മാറ്റ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്കാണ് ലിവർപൂൾ കൊത്തിയത്. 8.68 കോടി യുഎസ് ഡോളറാണു (ഏകദേശം 599 കോടി രൂപ) കൈമാറ്റത്തുക.
റോമയുടെ താരമായ അലിസണെ കൈമാറാന്‍ കഴിഞ്ഞ ദിവസം തന്നെ ഇരു ടീമുകളും കരാറില്‍ എത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് മെഡിക്കല്‍ പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ ഗോളി എന്ന റെക്കോര്‍ഡോടെയാവും താരം ഇനി ആന്‍ഫീല്‍ഡില്‍ വല കാക്കുക. 2001ൽ ഇറ്റാലിയൻ ക്ലബ് പാർമയിൽനിന്ന് ജിയാൻ ല്യുജി ബുഫണെ വാങ്ങാൻ യുവെന്റസ് മുടക്കിയതായിരുന്നു മുൻപത്തെ റെക്കോർഡ് തുക. ഏറെ നാളായി ലിവര്‍പൂള്‍ നേരിട്ട ഗോള്‍ കീപ്പര്‍ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. അലിസന്‍ എത്തിയതോടെ മിനോലെ, കാരിയസ് എന്നിവരില്‍ ആരെങ്കിലും ലിവര്‍പൂള്‍ വിടുമെന്ന് ഉറപ്പായി.
Adjust Story Font
16

