Quantcast

ഇന്ത്യയെ തകര്‍ത്ത് ബ്രസീല്‍

ബ്രിക്സ് അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് തോല്‍വി. ബ്രസീലിനോട് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. 

MediaOne Logo

Web Desk

  • Published:

    22 July 2018 9:48 AM IST

ഇന്ത്യയെ തകര്‍ത്ത് ബ്രസീല്‍
X

ബ്രിക്സ് അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് തോല്‍വി. ബ്രസീലിനോട് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ പകുതിയില്‍ ഇന്ത്യന്‍ പടയുടെ കടുത്ത പ്രതിരോധത്തിന് മുന്നില്‍ ബ്രസീല്‍ പകച്ചെങ്കിലും രണ്ടാം പകുതിയില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

കാനറികളുടെ ഓരോ മുന്നേറ്റത്തിന് മുന്നിലും ഇന്ത്യന്‍ പ്രതിരോധ നിര കോട്ട കൊട്ടിയടച്ചു. കാനറികളുടെ കുതിപ്പുകളൊക്കെയും അതില്‍ തട്ടിത്തെറിച്ചു കൊണ്ടിരുന്നു. 40 മിനിറ്റ് വരെ ബ്രസീലിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ച ഇന്ത്യക്ക് ആദ്യ പകുതി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ ആദ്യമായി പിഴച്ചു. അങ്ങനെ ആദ്യ പകുതിക്ക് ബ്രസീലിന്റെ ഒരു ഗോളിന്റെ ആധിപത്യത്തോടെ അവസാനം. എന്നാല്‍ രണ്ടാം പകുതിയില്‍ തുടരെ തുടരെ ഇന്ത്യന്‍ ഗോള്‍ മുഖത്ത് ബ്രസീലിന്റെ ആക്രമണം. 65 ാം മിനിറ്റില്‍ ബ്രസീല്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ ലീഡ് രണ്ടു ഗോളായി ഉയര്‍ന്നു. ബ്രസീലിനെ പ്രതിരോധത്തിലൂന്നി തളര്‍ത്താനുള്ള ഇന്ത്യന്‍ വനിതകളുടെ ശ്രമത്തിന് കുറച്ചൊക്കെ ഫലമുണ്ടായി.

ഇതിനിടെ ഒരു ഗോള്‍ കൂടി ഇന്ത്യന്‍ വലയിലെത്തി. 81 ാം മിനിറ്റില്‍ നാലാമത്തെ ഗോള്‍ കൂടി വഴങ്ങിയതോടെ ഇന്ത്യയുടെ ആശയറ്റു. പിന്നീട് ആശ്വാസ ഗോളിനായുള്ള ശ്രമം. ഒടുവില്‍ 83 ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകളൊക്കെ കുഴിച്ചുമൂടി ബ്രസീല്‍ അഞ്ചാം ഗോള്‍ നേടി. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിഴച്ചെങ്കിലും ബ്രസീലിന്റെ യുവനിരക്ക് മുന്നില്‍ കടുത്ത പ്രതിരോധം തീര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി സമ്മതിച്ചത്.

TAGS :

Next Story