Quantcast

ബ്രസീലിയന്‍ താരം മാല്‍ക്കം ബാഴ്സലോണയില്‍

അപ്രതീക്ഷിതമായിരുന്നു മാല്‍ക്കമിനെ വേണ്ടിയുള്ള ബാഴ്സലോണയുടെ നീക്കം.

MediaOne Logo

Web Desk

  • Published:

    25 July 2018 2:32 AM GMT

ബ്രസീലിയന്‍ താരം മാല്‍ക്കം ബാഴ്സലോണയില്‍
X

ബ്രസീലിയന്‍ താരം മാല്‍ക്കം ബാഴ്സലോണയില്‍. 330 കോടി രൂപക്കാണ് ഫ്രഞ്ച് ക്ലബായ ബോര്‍ഡെക്സില്‍ നിന്ന് മാല്‍ക്കോം ബാഴ്സയിലെത്തിയത്. ഈ വര്‍ഷം ബാഴ്സയിലെത്തുന്ന രണ്ടാമത്തെ ബ്രസീലിയന്‍ താരമാണ് മാല്‍ക്കം.

അപ്രതീക്ഷിതമായിരുന്നു മാല്‍ക്കമിനെ വേണ്ടിയുള്ള ബാഴ്സലോണയുടെ നീക്കം. കഴിഞ്ഞ ദിവസം ബോര്‍ഡക്സും ഇറ്റാലിയന്‍ ക്ലബായ റോമയും മാല്‍ക്കമിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്തിയിരുന്നു. മെഡിക്കലിനായി ഇറ്റലിയിലേക്ക് പുറപ്പെടാന്‍ നില്‍ക്കുന്നതിനിടെയാണ് ബാഴ്സലോണ രംഗത്തെത്തിയത്. ഇതോടെ ബ്രസീല്‍ താരം ബാഴ്സയിലേക്ക്. 21കാരനായ മുന്നേറ്റനിരതാരം കൊറിന്ത്യന്‍ന്‍സിന് വേണ്ടി കളിച്ചിട്ടുണ്ട്. ബോര്‍ഡക്സിനായി 84 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളാണ് നേടിയിട്ടുള്ളത്. ബ്രസീല്‍ അണ്ടര്‍ 20-23 ടീമുകളിലും കളിച്ചിട്ടുണ്ട്. ബ്രസീലിന്റെ മധ്യനിര താരങ്ങളായ ആര്‍തര്‍ മെലോയെ ഈ വര്‍ഷവും കുട്ടീന്യോയെ കഴിഞ്ഞവര്‍ഷവും ബാഴ്സ ടീമിലെത്തിച്ചിരുന്നു.

TAGS :

Next Story