പിഎസ്ജിക്ക് ഫ്രഞ്ച് സൂപ്പര്‍ കപ്പ്
നെയ്മറും എംബാപ്പെയും കവാനിയും ആദ്യ ഇലവനില്‍ ഇല്ലാതിരുന്നിട്ടും പിഎസ്ജിക്ക് എതിരാളിയേ ആയില്ല മൊണോക്കോ. എതിരില്ലാത്ത നാല് ഗോളിനായിരുന്നു പിഎസ്ജിയുടെ ജയം.

മൊണോക്കോയെ തോല്‍പ്പിച്ച് പാരിസ് സെന്റ് ജെര്‍മെയ്‌ന് ഫ്രഞ്ച് സൂപ്പര്‍ കപ്പ്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു പിഎസ്ജിയുടെ ജയം. ഡി മരിയ ഫ്രഞ്ച് ചാമ്പ്യന്മാര്‍ക്കായി ഇരട്ടഗോള്‍ നേടി.
നെയ്മറും എംബാപ്പെയും കവാനിയും ആദ്യ ഇലവനില്‍ ഇല്ലാതിരുന്നിട്ടും പിഎസ്ജിക്ക് എതിരാളിയേ ആയില്ല മൊണോക്കോ. അവസരങ്ങളുടെ വേലിയേറ്റത്തിന് ശേഷം അര്‍ജന്റീനിയന്‍ താരം ഡി മരിയയുടെ ഫ്രീ കിക്കില്‍ നിന്ന് ആദ്യ ഗോള്‍. ആദ്യ പകുതിക്ക് മുമ്പ് എകുങ്കു ലീഡ് രണ്ടാക്കി. പതിനെട്ട് കാരന്‍ തിമോത്തി വിയയുടെ വകയായിരുന്നു മൂന്നാം ഗോള്‍.
എഴുപത്തിയാറാം മിനിറ്റില്‍ നെയ്മര്‍ കളത്തിലെത്തി. സീസണില്‍ ക്ലബിന് വേണ്ടിയുള്ള ആദ്യ മത്സരം. ഇഞ്ച്വറി സമയത്ത് ഡി മരിയയുടെ രണ്ടാം ഗോള്‍ വന്നതോടെ ഫ്രഞ്ച് കപ്പ് പിഎസ്ജി ഉറപ്പിച്ചു.
Next Story
Adjust Story Font
16

