Quantcast

ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം; ആഴ്സണലിന് തോല്‍വി

വെസ്റ്റ്ഹാമിനെതിരായ മത്സരത്തില്‍ ചെമ്പട വ്യക്തമായ ആധിപത്യം പുലര്‍ത്തി. മുഹമ്മദ് സലാഹ് തുടക്കമിട്ട ഗോള്‍ വേട്ടയില്‍ രണ്ട് തവണ സാഡിയോ മാനയും ഡാനിയല്‍ സ്റ്റുറിഡ്ജും പങ്കാളികളായി.

MediaOne Logo

Web Desk

  • Published:

    13 Aug 2018 3:23 AM GMT

ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം; ആഴ്സണലിന് തോല്‍വി
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പ്പൂളിന് തകര്‍പ്പന്‍ ജയം. വെസ്റ്റ്ഹാമിനെ മറുപടിയില്ലാത്ത നാല് ഗോളിനാണ് തോല്‍പ്പിച്ചത്. ആഴ്സണലിനെ മാഞ്ചസ്റ്റര്‍ സിറ്റിയും തോല്‍പ്പിച്ചു.

വെസ്റ്റ്ഹാമിനെതിരായ മത്സരത്തില്‍ ചെമ്പട വ്യക്തമായ ആധിപത്യം പുലര്‍ത്തി. മുഹമ്മദ് സലാഹ് തുടക്കമിട്ട ഗോള്‍ വേട്ടയില്‍ രണ്ട് തവണ സാഡിയോ മാനയും ഡാനിയല്‍ സ്റ്റുറിഡ്ജും പങ്കാളികളായി. ശക്തരുടെ പോരാട്ടത്തില്‍ ആഴ്സണലിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. റഹീം സ്റ്റര്‍ലിങ്, ബെര്‍ണാഡോ സില്‍വ എന്നിവരാണ് സ്കോറര്‍മാര്‍.

TAGS :

Next Story