ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം

ലിവര്‍പൂള്‍ ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം.

MediaOne Logo

Web Desk

  • Updated:

    2018-09-02 01:54:11.0

Published:

2 Sep 2018 1:54 AM GMT

ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം. ലിവര്‍പൂള്‍ ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം.

ഒന്നിനെതിരെ രണ്ട് ഗോളിനാണ് നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. റഹീം സ്‌റ്റെര്‍ലിങും കെയ്ല്‍ വാക്കറും സിറ്റിക്കായി ലക്ഷ്യം കണ്ടു. ഈഡന്‍ ഹസാര്‍ഡ്, പെഡ്രോ എന്നിവരുടെ ഗോളില്‍ ബേണ്‍മൗത്തിനെ ചെല്‍സി തോല്‍പ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്.

സാദിയോ മാനെയും റോബര്‍ട്ട് ഫിര്‍മിനോയും ലക്ഷ്യം കണ്ടപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ലിവര്‍പൂള്‍ ലെസ്റ്റര്‍ സിറ്റിയെ മറികടന്നു. ഇന്നത്തെ മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേണ്‍ലിയെയും ആഴ്‌സണല്‍ കാര്‍ഡിഫിനെയും നേരിടും.

TAGS :

Next Story