Quantcast

ബാഴ്സലോണക്ക് വമ്പൻ ജയം; മെസ്സിക്കും സുവാരസിനും ഇരട്ട ​ഗോൾ

രണ്ടിനെതിരെ എട്ട് ഗോളിന് ഹ്യൂസ്കയെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    3 Sept 2018 7:45 AM IST

ബാഴ്സലോണക്ക് വമ്പൻ ജയം; മെസ്സിക്കും സുവാരസിനും ഇരട്ട ​ഗോൾ
X

സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ എട്ട് ഗോളിന് ഹ്യൂസ്കയെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ലയണല്‍ മെസിയും ലൂയിസ് സുവാരസും ഇരട്ട ഗോള്‍ നേടി.

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ബാഴ്സലോണയുടെ തകര്‍പ്പന്‍ പ്രകടനം. കറ്റാലന്‍ സംഘത്തിന്റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത് ലയണല്‍ മെസിയാണ്. പതിനാറാം മി്നിറ്റിലാണ് മെസ്സിയുടെ മിന്നുന്ന
ഗോൾ. പിന്നീട് ഹ്യൂസ്ക താരത്തിന്റെ സെല്‍ഫ് ഗോളിന് പിന്നാലെ ലൂയിസ് സുവാരസ് ലക്ഷ്യം കണ്ടു. ഹ്യൂസ്ക ഒരെണ്ണം കൂടി മടക്കിയതോടെ ഇടവേളക്ക് പിരിയുമ്പോള്‍ സ്കോർ 3-2 എന്ന നിലയിലായിരുന്നു.

രണ്ടാം പകുതിയില്‍ ഒസ്മാന്‍ ഡെംബലെ, ഇവാന്‍ റാക്കിട്ടിച് ,ജോര്‍ഡി ആല്‍ബ എന്നിവര്‍ക്ക് പുറമെ മെസിയും സുവാരസും ഓരോ ഗോള്‍ വീതവും നേടി. ലീഗില്‍ മൂന്ന് ജയങ്ങളുള്ള ബാഴ്സ ഒന്നാമതാണ്.

TAGS :

Next Story