Quantcast

‘മെസ്സിയില്ലേല്‍ പിന്നെയത് മോഡ്രിച്ചിനുള്ളതാണ്’

ഈ വർഷം മോ‍ഡ്രിച്ചിന്റേതാണെന്നും ഏറ്റവും അധികം വോട്ടുകൾ നേടി സീസണിലെ ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്കാരം അദ്ദേഹം കൊണ്ടുപോയാല്‍ അതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും സഹതാരം ഇവാന്‍  റാക്കിറ്റിച്ച് 

MediaOne Logo

Web Desk

  • Published:

    14 Sep 2018 2:45 PM GMT

‘മെസ്സിയില്ലേല്‍ പിന്നെയത് മോഡ്രിച്ചിനുള്ളതാണ്’
X

ഇൗ സീസണിൽ മെസ്സി നേടാത്ത പുരസ്കാരങ്ങളെല്ലാം മോഡ്രിച്ച് സ്വന്തമാക്കുമെന്ന് ബാഴ്സലോണ മിഡ്ഫീൽഡറും, ക്രൊയേഷ്യൻ സഹതാരവുമായ ഇവാൻ റാക്കിറ്റിച്ച്. ഈ വർഷത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്ക്കാര പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും മുഹമ്മദ് സലാഹിനുമൊപ്പം ലുക്കാ മോഡ്രിച്ചും ഇടം പിടിച്ചിട്ടുണ്ട്.

ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ക്രൊയേഷ്യയെ ഫെെനലിൽ എത്തിക്കുകയും ചെയ്ത മോഡ്രിച്ച്, റയലിനെ ചാമ്പ്യൻസ് ലീഗ് കിരീടമണിയിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും യുവേഫയുടെ ഇൗ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരവും നേരത്തെ മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു.

ഈ വർഷത്തെ ഫിഫ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് മോഡ്രിച്ച്. മെസ്സിയില്ലാത്ത ഇത്തവണത്തെ പട്ടികയിൽ ഏറ്റവും അധികം സാധ്യത കൽപ്പിക്കുന്നത് മോഡ്രിച്ച് ആണെന്നും അദ്ദേഹം അത് അർഹിക്കുന്നുണ്ടെന്നുമാണ് റാക്കിറ്റിച്ച് പറഞ്ഞത്. ഈ വർഷം മോ‍ഡ്രിച്ചിന്റേതാണെന്നും ഏറ്റവും അധികം വോട്ടുകൾ നേടി അദ്ദേഹം വിജയിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും റാക്കിറ്റിച്ച് പറഞ്ഞു.

TAGS :

Next Story