Quantcast

ന്യൂയറിനും ക്രൂസിനും മുള്ളറിനുമെതിരെ ആഞ്ഞടിച്ച് ഓസിലിന്റെ ഏജന്റ്

ലോകകപ്പിലെ താരത്തിന്റെ പ്രകടനവുമായി ഈ പ്രശ്നത്തെ ബന്ധപ്പെടുത്തി കടുത്ത വംശീയാധിക്ഷേപമാണ് സാമൂഹ്യമാധ്യമങ്ങളിൽ നടന്നത്

MediaOne Logo

Web Desk

  • Published:

    18 Sep 2018 3:49 PM GMT

ന്യൂയറിനും ക്രൂസിനും മുള്ളറിനുമെതിരെ ആഞ്ഞടിച്ച് ഓസിലിന്റെ ഏജന്റ്
X

അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ച ആഴ്സനൽ മധ്യനിരതാരം മെസ്യൂട്ട് ഓസിലിന്റെ തീരുമാനത്തിനെതിരെ വിമർശനമുന്നയിച്ച ന്യൂയറിനും ക്രൂസിനും മുള്ളറിനുമെതിരെ തുറന്നടിച്ച് ഓസിലിന്റെ ഏജന്റ്. ഒന്നുകിൽ അവർ നിഷ്കളങ്കർ അല്ലെങ്കിൽ സൂത്രശാലികളാകും, മൂവർ സംഘത്തിന്റെ വിമർശനത്തെക്കുറിച്ച് ഓസിലിന്റെ ഏജന്റ് എർകൂത് സൊ
ഗൂത് പറഞ്ഞു. തുർക്കി പ്രസിഡന്റ് ഉർദുഗാനോടൊപ്പം ഓസിൽ ഫോട്ടോ എടുത്തതിനെയും ഏജന്റ് ന്യായീകരിച്ചു.

താന്‍ നേരിട്ട വംശീയ അധിക്ഷേപവും അനാദരവും പ്രതിപാദിച്ച ഓസിലിന്റെ പ്രസ്‌താവനയിൽ ധാരാളം അസംബന്ധങ്ങൾ ഉൾപെട്ടിട്ടുണ്ടെന്ന് ടോണി ക്രൂസ് പറഞ്ഞിരുന്നു. അഭിമാനത്തോടെയല്ല ഓസിൽ ജർമൻ കുപ്പായം അണിഞ്ഞിരുന്നതെന്ന് ന്യൂയറും ആരോപിച്ചിരുന്നു. “മുള്ളറിന് യഥാർഥ്യത്തിൽ ചർച്ച മനസ്സിലായിട്ടില്ല. മുള്ളറിനെപ്പോലെ അനുഭവസമ്പത്തുള്ളൊരു കളിക്കാരൻ അസംബന്ധം എന്നുള്ളതെന്താണെന്ന് വ്യക്തമാക്കണം’’ ഒരു ജർമൻ മാധ്യമത്തോട് സൊ
ഗൂത് വ്യക്തമാക്കി. മൂന്ന് കളിക്കാരുടെയും അഭിപ്രായം നിരാശയുളവാക്കുന്നതും സന്ദർഭത്തിന് യോജിച്ചതല്ലെന്നും ഏജന്റ് കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ആക്കിത്തീർത്തപോലൊരു വലിയ പ്രശ്നമായി ജർമൻ ടീം ഇതിനെ കണ്ടിരുന്നില്ലെന്നും ടീമിലെ വംശീയതയെക്കുറിച്ച പരാമർശം തീർത്തും അനൗചിത്യപരമായിരുന്നെന്നും മുള്ളർ പറഞ്ഞിരുന്നു. ജർമൻ ടീമിൽ യാതൊരുവിധത്തിലുള്ള വംശീയതയുമില്ലെന്ന് ന്യൂയറും ക്രൂസും ടീം മാനേജർ ജാക്വിം ലോയും പിന്നീട് പറഞ്ഞു. ഓസിൽ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത ആരോപണത്തെ ന്യായീകരിക്കാനാണ് ലോ ശ്രമിക്കുന്നതെന്ന് സൊഗൂത് പറഞ്ഞു. ടീമിൽ നിന്ന് അധിക്ഷേപം നേരിട്ടതിനെക്കുറിച്ചല്ല മറിച്ച് ജർമൻ സമൂഹത്തിൽ നിന്ന് നേരിട്ടതിനെക്കുറിച്ചാണ് ഓസിൽ പറഞ്ഞത്. ജർമൻ ഫുട്ബാൾ അസോസിയേഷൻ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു. തുർക്കി പ്രസിഡന്റ് ഉർദു
ഗാനോടൊപ്പം ഓസിൽ ഫോട്ടോ എടുത്തതിനെതുടർന്നുണ്ടായ വിവാദത്തിൽ ആദ്യമായി പരസ്യപ്രതികരണം നടത്തുകയായിരുന്നു സൊ
ഗൂത്. ലോകകപ്പിലെ താരത്തിന്റെ പ്രകടനവുമായി ഈ പ്രശ്നത്തെ ബന്ധപ്പെടുത്തി കടുത്ത വംശീയാധിക്ഷേപമാണ് സാമൂഹ്യമാധ്യമങ്ങളിൽ നടന്നത്.

മെസ്യൂത് യാതൊരു വിധ തെറ്റും ചെയ്തിട്ടില്ല. തുർക്കി പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചപ്പോൾ ബഹുമാനസൂചകമായിട്ടാണ് അദ്ദേഹത്തെ കണ്ടത്. കഴിഞ്ഞ എട്ട് വർഷമായി അവർ പതിവായി കണ്ടുമുട്ടാറുണ്ട്. അപ്പോഴൊന്നും ജർമൻ സമൂഹം അതൊരു പ്രശ്നമായി കണ്ടിരുന്നില്ലെന്നും ഏജന്റ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story