Quantcast

ഫിഫ റാങ്കിങ്: ഫ്രാന്‍സും ബെല്‍ജിയവും ഒന്നാമത്, ഇന്ത്യ 97ാം സ്ഥാനത്ത്

ബ്രസീല്‍ രണ്ടാമതും ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ മൂന്നാമതും എത്തി. അര്‍ജന്റീന 11ാം സ്ഥാനത്താണ്.

MediaOne Logo

Web Desk

  • Published:

    22 Sep 2018 6:01 AM GMT

ഫിഫ റാങ്കിങ്: ഫ്രാന്‍സും ബെല്‍ജിയവും ഒന്നാമത്, ഇന്ത്യ 97ാം സ്ഥാനത്ത്
X

പുതിയ ഫിഫ റാങ്കിങില്‍ നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സും ബെല്‍ജിയവും ഒന്നാമത്. കഴിഞ്ഞ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ടു ടീമുകള്‍ ഒന്നാം സ്ഥാനം പങ്കുവെക്കുന്നത്. ബ്രസീല്‍ രണ്ടാമതും ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ മൂന്നാമതും എത്തി.

അതേസമയം, ഇന്ത്യ ലോക റാങ്കിങില്‍ 97ാം സ്ഥാനത്ത് തുടരുകയാണ്. ഉറുഗ്വെ, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്റ്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് രാജ്യങ്ങളാണ് നാലു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. 11ാമതാണ് അര്‍ജന്റീന.

അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളിലുള്‍പ്പടെ മികച്ച പ്രകടനം കാഴ്ചവെച്ച ഖത്തര്‍ 98ല്‍ നിന്ന് നാലു സ്ഥാനം കയറി 94ല്‍ എത്തി.

ലോകറാങ്കിങില്‍ 33ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷനില്‍ ഒന്നാമത്. 43ാം റാങ്കുള്ള ഓസ്‌ട്രേലിയയാണ് രണ്ടാമത്. ജപ്പാന്‍ (54), കൊറിയ റിപ്പബ്ലിക്ക് (55), സൗദി അറേബ്യ (71), സിറിയ (74), ചൈന (76), ലബനാന്‍ (77), യു.എ.ഇ (77), ഒമാന്‍ (85) എന്നിവയാണ് മൂന്നു മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍. ഇറാഖ് (89), കിര്‍ഗിസ് റിപ്പബ്ലിക്ക് (91) എന്നീ രാജ്യങ്ങളാണ് തൊട്ടു പിറകിലായി എ.എഫ്.സി പട്ടികയിലുള്ളത്.

TAGS :

Next Story