Quantcast

കിക്കെടുത്ത് അനസും വിനീതും, മീശ പിരിച്ച് ജിങ്കന്‍; ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഫോട്ടോ ഷൂട്ട് 

ഐ.എസ്.എല്‍ അഞ്ചാം സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു 

MediaOne Logo

Web Desk

  • Published:

    27 Sep 2018 6:45 AM GMT

കിക്കെടുത്ത് അനസും വിനീതും, മീശ പിരിച്ച് ജിങ്കന്‍; ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഫോട്ടോ ഷൂട്ട് 
X

ഐ.എസ്.എല്‍ അഞ്ചാം സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കി ക്കൊണ്ടുള്ള പ്രഖ്യാപനവും വന്നു. ബ്ലാസ്റ്റേഴ്‌സിന്റെ തീം സോങ് കഴിഞ്ഞയാഴ്ച പുറത്തിറക്കുകയും ചെയ്തു. പരസ്യത്തിനുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പരിശീലകന്‍ ഡേവിഡ് ജെയിംസും ആദ്യ മുതല്‍ ടീമിനൊപ്പമുള്ള സന്തേഷ് ജിങ്കന്‍, പുതുതായി ടീമിലെത്തിയ അനസ് എടത്തൊടിക വരെ ഫോട്ടോഷൂട്ടില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വന്‍ താരങ്ങളില്ലെങ്കിലും കൊള്ളാവുന്നവരെയൊക്കെ ഉള്‍കൊളളിച്ച് ടീം ഒരുങ്ങിത്തന്നെയാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഈ മാസം 29നാണ് അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. അന്ന് ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയെ നേരിടും.

ये भी पà¥�ें- മോഹന്‍ലാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

TAGS :

Next Story