ജയിക്കാനാവാതെ ജര്‍മ്മനി; നെതര്‍ലാന്‍ഡിനോട് തോറ്റു
റഷ്യന്‍ ലോകകപ്പില്‍ എങ്ങനെയാണോ അവസാനിച്ചത്, അവിടെ തന്നെ നില്‍ക്കുകയാണ് മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനി.

റഷ്യന്‍ ലോകകപ്പില്‍ എങ്ങനെയാണോ അവസാനിച്ചത്, അവിടെ തന്നെ നില്‍ക്കുകയാണ് മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനി. യുവേഫ നേഷന്‍സ് ലീഗ് കപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലാന്‍ഡിനെതിരെ ജര്‍മ്മനിക്ക് നാണംകെട്ട തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നെതര്‍ലാന്‍ഡ് ജര്‍മ്മനിയെ തോല്‍പിക്കുന്നത്. ഇതാദ്യമായാണ് മൂന്ന് ഗോളിന്റെ മാര്‍ജിനില്‍ നെതര്‍ലാന്‍ഡ് മുന്‍ ചാമ്പ്യന്മാരെ തോല്‍പിക്കുന്നതും.
ലിവര്‍പൂള്‍ താരങ്ങളായ വിര്‍ജില്‍ വാന്‍ഡിക്, ജോര്‍ജീന്യോ വിജ്‌നാള്‍ഡ് എന്നിവര്‍ക്ക് പുറമെ മെഫിസ് ഡെപയും നെതര്‍ലാന്‍ഡിനായി ഗോള്‍ നേടി. കളിയുടെ 60 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ഒരു ഗോൾ പോലും നേടാൻ ജർമനിക്കായില്ല. തുടര്‍ തോല്‍വികളോടെ ജര്‍മ്മന്‍ പരിശീലകന്റെ ഭാവി തുലാസിലായി. നേഷന്‍സ് ലീഗിന്റെ ആദ്യ മത്സരത്തിലും ജര്‍മ്മനിക്ക് ജയിക്കാനായിരുന്നില്ല. ആദ്യ കളിയില്‍ സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Adjust Story Font
16

