Quantcast

ആവേശജയത്തോടെ എഫ്.സി ഗോവ ഐ.എസ്.എല്ലില്‍ മുന്നില്‍

സ്പാനിഷ് താരം ഫെറാന്‍ കോറോയുടെ ഇരട്ട ഗോളുകളാണ് ഗോവക്ക് മികച്ച ജയം സമ്മാനിച്ചത്. ഹ്യൂഗോ ബൗമൂസ്, ജാക്കിചന്ദ് സിംങ് എന്നിവരും ഗോവക്കായി ലക്ഷ്യം കണ്ടു

MediaOne Logo

Web Desk

  • Published:

    29 Oct 2018 7:34 AM IST

ആവേശജയത്തോടെ എഫ്.സി ഗോവ ഐ.എസ്.എല്ലില്‍ മുന്നില്‍
X

ഐ.എസ്.എല്ലില്‍ നാടകീയത നിറഞ്ഞ ആവേശപ്പോരാട്ടത്തില്‍ പൂനെ സിറ്റിക്കെതിരെ എഫ്.സി ഗോവക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗോവയുടെ ജയം. സ്പാനിഷ് താരം ഫെറാന്‍ കോറോയുടെ ഇരട്ട ഗോളുകളാണ് ഗോവക്ക് മികച്ച ജയം സമ്മാനിച്ചത്. ഹ്യൂഗോ ബൗമൂസ്, ജാക്കിചന്ദ് സിംങ് എന്നിവരും ഗോവക്കായി ലക്ഷ്യം കണ്ടു.

മാര്‍സലീഞ്ഞോ, എമിലിയാനോ അല്‍ഫാരോ എന്നിവരാണ് പൂനെയുടെ സ്‌കോറര്‍മാര്‍. ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. നാല് കളികളില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയും അടക്കം പത്ത് പോയിന്റോടെയാണ് ഗോവ മുന്നിലെത്തിയത്. എട്ട് പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയാണ് രണ്ടാമത്.

TAGS :

Next Story