ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്കും റയല്‍മാഡ്രിഡിനും തകര്‍പ്പന്‍ ജയം
ആദ്യപാദത്തിലെ തോല്‍വിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റ‍് യുവന്റസിനോട് പകരം വീട്ടി.

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ആദ്യപാദത്തിലെ തോല്‍വിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവന്റസിനോട് പകരം വീട്ടി. ഗ്രൂപ്പ് എച്ചില്‍ യുവന്‍റസിന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയം. ജുവാന്‍ മാത്തയും അലക്സ് സാന്‍ട്രോയുമാണ് ഗോളുകള്‍ നേടിയത്. യുവന്റസിന്റെ ആശ്വാസ ഗോള്‍ നേടിയത് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു.
ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളിനാണ് ശാക്തറിനെ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. ബ്രസീല്‍ താരം ഗബ്രീയേല്‍ ജീസസ് ഹാട്രിക് നേടി. റയല്‍ മാഡ്രിഡ് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് വിക്ടോറിയ പ്ലസെനെ തകര്‍ത്തത്. കരീം ബെന്‍സേമ ഇരട്ട ഗോള്‍ നേടി. എഇകെ ഏതന്‍സിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് ബയേണ്‍ മ്യൂണിക്കും ജയം നേടി. എ.എസ് റോമ സിഎസ്കെ മോസ്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
Adjust Story Font
16

