റയലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ബയേണിനും ജയം
ഗ്രൂപ്പ് ജിയില്‍ അഞ്ച് കളികളില്‍നിന്ന് നാലാം ജയമാണ് നിലവിലെ ചാംപ്യന്മാരായ റയല്‍ സ്വന്തമാക്കിയത്.

ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കരുത്തര്‍ക്ക് ജയം. റയല്‍ മാഡ്രിഡ് റോമയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യങ് ബോയ്‌സിനെയും തോല്‍പ്പിച്ചു. വലന്‍സിയക്കെതിരെയായിരുന്നു യുവന്റസിന്റെ ജയം. ബയേണ്‍ ബെന്‍ഫിക്കയെയും തകര്‍ത്തു. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയെ ഒളിംപിക് ലിയോണ് സമനിലയില്‍ തളച്ചു.
ഗ്രൂപ്പ് ജിയില്‍ അഞ്ച് കളികളില്‍നിന്ന് നാലാം ജയമാണ് നിലവിലെ ചാംപ്യന്മാരായ റയല്‍ സ്വന്തമാക്കിയത്. ഗാരത് ബെയ്‌ലും ലൂക്കാസ് വാസ്‌കസുമാണ് റോമക്കെതിരെ ലക്ഷ്യം കണ്ടത്. ഫെല്ലിനിയുടെ ഏക ഗോളിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യങ് ബോയ്‌സിനെ തോല്‍പ്പിച്ചത്. മരിയോ മാന്‍സുകിച്ചിലൂടെ യുവന്റസ് വലന്‍സിയക്കെതിരെയും വിജയം കണ്ടു.
ആര്യന്‍ റോബനും ലെവന്‍ഡോവ്‌സ്‌കിയും ഡബിള്‍ നേടിയ മത്സരത്തില്‍ ബെന്‍ഫിക്കയെ ബയേണ്‍ മ്യൂണിക്ക് മറുപടിയില്ലാത്ത അഞ്ച് ഗോളിനാണ് തകര്‍ത്ത്. ഫ്രാങ്ക് റിബറിയുടെ വകയായിരുന്നു അഞ്ചാം ഗോള്‍. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയെ ഒളിംപിക് ലിയോണ് സമനിലയില്‍ തളച്ചു.
Adjust Story Font
16

