Quantcast

സി​ദാൻ വീണ്ടും തിരിച്ചു വരുന്നോ? അതും യുണൈറ്റഡിലേക്ക് 

കുമ്മായ വരക്കകത്തും പുറത്തും തന്ത്രങ്ങൾ കൊണ്ട് ലോകത്തെ ഞെട്ടിച്ച അത്ഭുത പ്രതിഭ. തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗും കൈകളിലാക്കിയ വിരളം മാനേജര്‍മാരിലൊരാള്‍.

MediaOne Logo

Web Desk

  • Published:

    1 Dec 2018 11:43 AM IST

സി​ദാൻ വീണ്ടും തിരിച്ചു വരുന്നോ? അതും യുണൈറ്റഡിലേക്ക് 
X

സിദാന്റെ മകൻ എൻസോയാണ് ലോക ഫുട്ബോൾ പ്രേമികളെ സന്തോഷിപ്പിക്കുന്ന വാർത്തയുമായി വന്നിരിക്കുന്നത്. ബെർണാബ്യൂവിൽ അത്ഭുതങ്ങൾ കാഴ്ച്ചവെച്ച മാനേജർ സിദാൻ ഉടൻ മാനേജറായി തിരിച്ചുവരുന്നെന്നാണ് വാര്‍ത്ത.

സിദാന്‍ മകന്‍ എന്‍സോക്കൊപ്പം

കുമ്മായ വരക്കകത്തും പുറത്തും തന്ത്രങ്ങൾ കൊണ്ട് ലോകത്തെ ഞെട്ടിച്ച അത്ഭുത പ്രതിഭ. തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗും കൈകളിലാക്കി ലോക പ്രസിദ്ധ മാനേജർമാരോടൊപ്പം വളരെ കുറഞ്ഞ കാലം കൊണ്ടു ചർച്ചയായ മാനേജർ. എല്ലാം നേടിക്കൊടുത്ത റയലില്‍ നിന്നും ഏവരേയും ഞെട്ടിച്ച് സിദാന്‍ കളം വിടുകയായിരുന്നു. പിന്നീട് സിദാനെ കണ്ടെതേയില്ല. യുവന്റസ് കോച്ചാകും, ഖത്തർ മാനേജറാകും തുടങ്ങി ഒരുപാട് അഭ്യൂവങ്ങൾ മാത്രമായിരുന്നു എങ്ങും.

എന്നാൽ സിദാനിതാ ഉടൻ തിരിച്ചുവരാനൊരാനൊരുങ്ങുന്നുവെന്ന വാർത്തയുമായി മകൻ എൻസോ വന്നിരിക്കുകയാണ്, ’നമുക്കെല്ലാവർക്കും അറിയുന്നപോലെ തന്നെ ഉപ്പാക്ക് ഫുട്ബോളും കോച്ചിങ്ങും ഭയങ്കര ഇഷ്ടമാണ്. ഉറപ്പായും ഉടൻ തിരിച്ചുവരും. ഇത് മുപ്പരുടെ തീരുമാനമാണ് എൻസോ സ്പാനിഷ് പത്രത്തോട് പറഞ്ഞു. മാഡ്രിഡിലെ അവസാനം സുന്ദരമായിരുന്നെങ്കിലും നല്ല കഠിനമായിരുന്നു. അതുകൊണ്ട് തന്നെ ആവശ്യമായ ഒരു വിശ്രമത്തിലാണദ്ദേഹം. ഉടൻ തിരിച്ചുവരും’ എന്‍സോ പറയുന്നു.

എന്നാല്‍ തുഴകിട്ടാതലയുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സ്ഥാനത്തേക്കാണ് വരുന്നതെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. പ്രീമിയര്‍ ലീഗില്‍ നിലവിൽ 21 പോയന്റുമായി ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. മോറിഞ്ഞോക്ക് 2020 വരെ മാഞ്ചസ്റ്ററിൽ കരാർ ഉണ്ടായിരിക്കെ എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണണം.

TAGS :

Next Story