ചെല്‍സിക്ക് അപ്രതീക്ഷിത തോല്‍വി
ദുര്‍ബലരായ വോള്‍വ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി തോറ്റത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് അപ്രതീക്ഷിത തോല്‍വി. ദുര്‍ബലരായ വോള്‍വ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി തോറ്റത്. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ആഴ്സണല്‍ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍, ലിവര്‍പൂളും, സതാംപ്ടണും വിജയിച്ചു.
അവസാന ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ വെറും ഒരു പോയന്റ് മാത്രമുള്ള വോള്‍വ്സിനോടായിരുന്നു ചെല്‍സിയുടെ അപ്രതീക്ഷിത തോല്‍വി. പതിനെട്ടാം മിനുട്ടില്‍ ലോഫ്റ്റസ് ചീകിന്റെ ഗോളിലൂടെ ചെല്‍സിയാണ് ആദ്യം മത്സരത്തില്‍ മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ 4 മിനുട്ടിനിടെ പിറന്ന രണ്ട് ഗോളുകള്‍ ചെല്‍സിയെ തകര്‍ത്തു. നിലവില്‍ പോയന്റ് പട്ടികയില്‍ നാലാമതാണ് ചെല്‍സി. വോള്‍വ്സ് 12ാമതും.
പ്രതിരോധത്തില്‍ ഏറെ അബദ്ധങ്ങള്‍ പിണഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഴ്സണല്‍ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം അടിച്ചു. മത്സരം സമനിലയില്‍ ആയതോടെ ലീഗില്‍ ആഴ്സണല്‍ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു, യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്. ദുര്‍ബലരായ ബേണ്‍ലിക്കെതിരെ 3-1 ന്റെ ആധികാരിക ജയം സ്വന്തമാക്കി ലിവര്‍പൂള്‍ നില ഭദ്രമാക്കി. പോയന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നില്‍ രണ്ടാമതാണ് ടീം. മറ്റൊരു മത്സരത്തില്‍ സതാംപ്ടണെ ടോട്ടന്‍ ഹാം 3-1 ന് പരാജയപ്പെടുത്തി.
Adjust Story Font
16

