Quantcast

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ക്ലാസിക് പോരാട്ടം

ചെൽസി തോൽവിയറിയാതെ ഒന്നാം സ്ഥാനത്തു കുതിച്ചുകൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നു

MediaOne Logo

Web Desk

  • Published:

    8 Dec 2018 11:59 AM GMT

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ക്ലാസിക് പോരാട്ടം
X

ലീഗിലെ അവസാന മൂന്നിൽ രണ്ടു കളികളും തോറ്റ ചെൽസി തോൽവിയറിയാതെ ഒന്നാം സ്ഥാനത്തു കുതിച്ചുകൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നു. ഇന്ത്യൻ സമയം രാത്രി 11 മണിക്ക് ചെൽസിയുടെ ഹോം ഗ്രൗണ്ടിലാണ് ആവേശപ്പോരാട്ടം നടക്കുന്നത്.

ആദ്യ 12 കളികളിൽ തോൽവിയറിയാതെ മുന്നേറിയിരുന്ന ചെൽസി അവസാന മൂന്നുകളികൾക്കുളളിൽ ടോടൻഹാമിനോടും വോൾവ്സിനോടും തോറ്റ് ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. ഒന്നാം സ്ഥാനത്തുള്ള സിറ്റിയിൽ നിന്നും പത്ത് പോയിന്റ് താഴെയാണിപ്പോൾ.

ചെൽസിയുടെ അടുത്ത കാലത്തെ മോശം പ്രകടനത്തിൽ മാനേജർ മൊറിസിയോ സാരി നിരാശനാണ്. ‘ഉടനെതന്നെ വലിയ പ്രതിസന്ധികൾ ഞങ്ങൾ അഭിമുഖീകരിക്കേണ്ടിവരും എന്ന് എനിക്ക് നല്ല ബോധ്യമുണ്ട് അദ്ദേഹം പറഞ്ഞു. കളിയുടെ ശൈലിയോ രീതിയോ മാറ്റണമെങ്കിൽ കളിക്കാരുടെ മനസ്സ് മാറ്റേണ്ടതുണ്ട്. 25 കളിക്കാരുടെ മനസ്സ് മാറ്റുകയെന്നത് കഠിനമായ പണിയാണ്, അതിന് എളുപ്പവഴികളില്ല’ അദ്ദേഹം കൂട്ടിചേർത്തു.

എന്നാൽ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി 15 കളികളിൽ തോൽവിയറിയാതെ 13 ജയവുമായി ഒന്നാം സ്ഥാനത്താണ്. ഗാര്‍ഡിയോള ഇതുവരെ മൊറിസിയോ സാരിക്ക് മുന്നില്‍ അടിപതറിയിട്ടുമില്ല.

ചെൽസി 55, 60 മിനിറ്റ് വരെ നല്ല രീതിയിൽ കളിക്കുന്നുണ്ടെങ്കിലും പിന്നീട് പതറുന്നതാണ് കാണുന്നത്. വോൾവ്സിനെതിരെയുള്ള കളിയിലും അത് പ്രകടമായിരുന്നു. ചെല്‍സിയുടെ അടുത്ത കാലത്തെ മോശം പ്രകടനത്തെപ്പറ്റി മൊറിസിയോ പറഞ്ഞതിങ്ങനെ, ‘ഒരു ടീമായി കളിക്കുന്നതിൽ പരാജയപ്പെടുന്നു. 11 കളിക്കാരും വ്യത്യസ്തമായാണ് കളിക്കുന്നത്. അത് വലിയ പ്രശ്നമാണ്’.

‘സിറ്റി ശക്തമായ ടീമാണ്. കഴിഞ്ഞ സീസണില്‍ ചെൽസിയേക്കാൾ 30 പോയന്റ് മുന്നിലായിരുന്നു സിറ്റി. ഈ സമയത്ത് അവർ ഞങ്ങളേക്കാൾ ശക്തരാണ് പക്ഷേ സീസൺ തീരുമ്പോൾ യുറോപ്പിലെ ശക്തരായ ടീമാവുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം മൊറിസിയോ കൂട്ടിചേർത്തു.

TAGS :

Next Story