മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തോറ്റു
ക്രിസ്റ്റല്‍ പാലസാണ് സിറ്റിയെ തോല്‍പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പാലസിന്റെ ജയം. അതേസമയം സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി തോറ്റത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ വമ്പന്മാരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും തോറ്റു. ക്രിസ്റ്റല്‍ പാലസാണ് സിറ്റിയെ തോല്‍പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പാലസിന്റെ ജയം. അതേസമയം സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി തോറ്റത്. ലെസ്റ്റര്‍സിറ്റിയാണ് ചെല്‍സിയെ തോല്‍പിച്ചത്. 51-ാം മിനുട്ടിൽ ജാമി വാർഡിയാണ് ലെസ്റ്ററിനായി ഗോൾ നേടിയത്.

18 കളിയിൽ 37 പോയിന്‍റുമായി ചെൽസി നാലാം സ്ഥാനത്ത് തുടരും. അതേസമയം ആഴ്സനല്‍ വിജയവഴിയിൽ തിരിച്ചെത്തി. ബേൺലിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്സനല്‍ തകര്‍ത്തത്. ഇരട്ടഗോള്‍ നേടിയ പീയറി ഔബമയാങ് ആണ് വിജയശിൽപ്പി. 14, 48 മിനിറ്റുകളിലാണ് ഔബമയാങ് ഗോളടിച്ചത്.
ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ നിലവിലെ പോയിന്റ് നില അനുസരിച്ച് 48 പോയിന്റുമായി ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. 44 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ടോട്ടനത്തിന് 39 പോയിന്റാണ്. 37 പോയിന്റോടെ ആഴ്‌സണലാണ് അഞ്ചാം സ്ഥാനത്ത്.
Adjust Story Font
16

