ജയിക്കാനാവാതെ ഗോകുലം; ഐസോളിനോടും തോറ്റു
രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഐസോള്‍ ഗോകുലത്തെ തോല്‍പിച്ചത്.

തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ ജയമില്ലാതെ വിയര്‍ത്ത ഗോകുലം കേരള എഫ്‌സി അഞ്ചാം മത്സരത്തിലും തോറ്റു. അതും ഈ സീസണില്‍ പതറിയ മുന്‍ ചാമ്പ്യന്മാരായ ഐസോള്‍ എഫ്‌സിയോട്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഐസോള്‍ ഗോകുലത്തെ തോല്‍പിച്ചത്. ഇഞ്ച്വറി ടൈമില്‍ വന്ന രണ്ട് ഗോളുകളാണ് ഗോകുലത്തിന് ആശ്വാസമായത്. അല്ലെങ്കില്‍ പരാജയഭാരം കനക്കുമായിരുന്നു. തോല്‍വിയോടെ കേരളം എട്ടാം സ്ഥാനത്താണ്.
A thriller second half comes to an end with @AizawlFC emerging victorious with 3 goals while Gokulam Kerala FC’s Sunday Ayegi scores a brace in the dying minutes of the game.#AFCGKFC #HeroILeague #ILeagueIConquer pic.twitter.com/VK5la0sBIy
— Hero I-League (@ILeagueOfficial) December 29, 2018
ഗോളുകളെല്ലാം പിറന്നത് രണ്ടാം പകുതിയിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഐസോളിനായി അന്‍സുമാന്‍ ക്രൊമ(51) ലാല്‍ഖാവ്പ്യുമാവിയ(63)റോച്ചാര്‍സെല(70) എന്നിവര്‍ ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ ഇഞ്ച്വറി ടൈമില്‍ ജോയല്‍ സണ്ടെയാണ് ഗോകുലത്തിനായി ഗോളുകള്‍ കണ്ടെത്തുന്നത്. അതിലൊന്ന് പെനല്‍റ്റിയിലൂടെയായിരുന്നു.
മികച്ച പ്രകടനവുമായി സീസണ്‍ തുടങ്ങിയെങ്കിലും ഗോകുലം കേരളക്ക് പിന്നീട് ഫോം നിലനിര്‍ത്താനായില്ല. മിനര്‍വ പഞ്ചാബിനെതിരെയാണ് അവസാന ജയം. പിന്നീട് നടന്ന രണ്ട് ഹോം മത്സരങ്ങളില്‍ ചര്‍ച്ചിലിനോടും റിയല്‍കശ്മീരിനോടും സമനില വഴങ്ങിയതും ഈസ്റ്റ് ബംഗാളിനോടും ദുര്‍ബലരായ ഇന്ത്യന്‍ ആരോസിനോടും തോല്‍വി സമ്മതിച്ചതും ഗോകുലത്തിന് തിരിച്ചടിയായി.
Adjust Story Font
16

