പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം
മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടണെയും യുണൈറ്റഡ് ബേണ്‍ മൗത്തിനെയും തോല്‍പ്പിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടണെയും യുണൈറ്റഡ് ബേണ്‍ മൗത്തിനെയും തോല്‍പ്പിച്ചു. ക്രിസ്റ്റല്‍ പാലസിനെതിരെ ചെല്‍സിയും ജയം കണ്ടു.

തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് ശേഷമാണ് മാഞ്ചസ്റ്റര്‍ ടീമുകളുടെ തിരിച്ചുവരവ്. സതാംപ്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി കീഴടക്കിയത്. ഡേവിഡ് സില്‍വയും സെര്‍ജി അഗ്യൂറോയും ലക്ഷ്യം കണ്ട മത്സരത്തില്‍ സതാംപ്ടണിന്റെ സെല്‍ഫ് ഗോളും ചേര്‍ന്നതോടെ സിറ്റിക്ക് നിര്‍ണായകമായ മൂന്ന് പോയിന്റ് ആണ് ലഭിച്ചത്.
ബേണ്‍മൗത്തിനെ ഒന്നിനെതിരെ നാല് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തത്. പോള്‍ പോഗ്ബ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലുക്കാക്കുവും റാഷ് ഫോര്‍ഡും ഓരോ തവണയും ലക്ഷ്യം കണ്ടു.
എറിക് ബെയ്‌ലി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി. മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് താരം കാന്റയുടെ ഏക ഗോളില്‍ ചെല്‍സി ക്രിസ്റ്റല്‍ പാലസിനെയും തോല്‍പ്പിച്ചു.
Adjust Story Font
16

