‘’എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സേവായിരുന്നു അത്’’ മെസ്സിയുമായുള്ള നിമിഷം പങ്കിട്ട് ജൂലിയോ സീസർ
ന്യൂകാമ്പിൽ മെസ്സിയുടെ ആ കിക്ക് തടുത്തതാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച സേവെന്ന് അദ്ദേഹം അനുസ്മരിക്കുന്നു

മുൻ ഇന്റർമിലാൻ ഗോളി ജൂലിയോ സീസർ തന്റെ ക്ലബിലെ ഓർമകൾ പങ്കുവെക്കുന്നതിനിടെ മെസ്സിയുടെ ഗോളാണെന്ന് ഏവരും ഉറപ്പിച്ച ഷോട്ട് പറന്നു തടുത്ത അനുഭവം ഓർത്തെടുത്തു. ഇന്റർമിലാനിലെ തന്റെ ഏഴുകൊല്ലത്തെ കരിയർ അവസാനിക്കുന്ന വേളയില്‍ ഇന്റർമിലാനിലെ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂകാമ്പിൽ മെസ്സിയുടെ ആ കിക്കാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്‍റെ സേവെന്ന് സീസര്‍ പറയുന്നു. ആ പന്ത് തട്ടിമാറ്റിമ്പോൾ പന്ത് തന്‍റെ പിന്നിലെത്തിയിരുന്നെന്നും തന്‍റെ കരിയറിലെ അസാമാന്യ സേവായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റിന് കുറുകെ പ്രതിരോധ ഭടന്മാരെ ഓരോന്നായി വകഞ്ഞുമാറ്റി കുതിച്ച മെസ്സി തന്‍റെ തനത് ശൈലിയില്‍ പോസ്റ്റിന്‍റെ വലത് മൂലയിലേക്ക് തൊഴിക്കുകയായിരുന്നു. ഒരുനിമഷത്തേക്ക് ന്യൂകാമ്പ് ആര്‍ത്തിരമ്പിയെങ്കിലും പൊടുന്നനെ അത് സീസറിന്‍റെ അസാമാന്യ സേവിനെ അഭിന്ദിക്കുന്നതിലേക്ക് വഴിമാറുകയായിരുന്നു. ‘’അത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സേവ്’’ അദ്ദേഹം പറഞ്ഞു. മികച്ച തന്റെ സേവിൽ അദ്ദേഹം രണ്ടാം സ്ഥാനം കൊടുക്കുന്നത് ഫൈനലിൽ തോമസ് മുള്ളറിന്റെ ഷോട്ട് തടഞ്ഞതാണ്.
ഇന്ററിലിൽ ചെലവഴിച്ച ഏഴുകൊല്ലം സീസർ വൈകാരികമായി അനുസ്മരിച്ചു. ഈ ജെഴ്സിയില്‍ മുന്നേറിയതിന്‍റെ, ജയിച്ചതിന്‍റെ സന്തോഷം വാക്കുകള്‍കൊണ്ട് പങ്കുവെക്കാനാവാത്തതിലും അപ്പുറമാണ്. ഈ കുടുംബത്തിൽ അംഗമാവാൻ എല്ലാവർക്കുമാകില്ല. ഇന്ററിൽ കളിക്കാനായതും ഏവരുടെയും പിന്തുണ ലഭിച്ചതും തന്റെ സൌഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു.
Adjust Story Font
16

