Quantcast

ഇന്ത്യന്‍ ഫുട്ബോൾ വിപണി നോട്ടമിട്ട് ബാഴ്സലോണ

ബാഴ്സലോണ ആഗോള തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയെ ഏറ്റവും പ്രധാന ഭാഗമായാണ് കാണുന്നത്

MediaOne Logo

Web Desk

  • Published:

    7 Jan 2019 7:38 PM IST

ഇന്ത്യന്‍ ഫുട്ബോൾ വിപണി നോട്ടമിട്ട് ബാഴ്സലോണ
X

ഇന്ത്യയിൽ ഫുട്ബോൾ സാവധാനത്തിലാണെങ്കിലും വളർന്നുകൊണ്ടിരിക്കുകയാണ്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യപോലെ ഒരു രാജ്യത്തെ ഫുട്ബോൾ സാധ്യതയെ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ബാഴ്സലോണ. ബാഴ്സലോണ ആഗോള തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയെ ഏറ്റവും പ്രധാന ഭാഗമായാണ് കാണുന്നുതെന്ന് സ്പാനിഷ് ഭാഗത്തുള്ള ഏഷ്യ പസിഫിക് ‍ഡയറക്ടർ ജനറൽ ജോർദി കാമ്പ്സ് റോയിട്ടേഴ്സിനോട് പറഞ്ഞു.

ക്രിക്കറ്റ് കളിയെ ഭ്രാന്തമായി സ്നേഹിക്കുന്ന 1.3 ബില്യൺ ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. മികച്ച പരിശീലനത്തിന്‍റെ അഭാവമാണ് ഇന്ത്യൻ ഫുട്ബോളിനെ അലട്ടുന്നത്. അണ്ടർ 17 ലോകകപ്പിന് ഇന്ത്യ വേദിയായത് കൂടുതല്‍ പുതുമുഖതാരങ്ങളെ ഫുട്ബോളിലേക്ക് ആകര്‍ഷിക്കാന്‍ സഹായിച്ചിട്ടുണ്ട്.

വലിയ രുപത്തിലുള്ള വിപണി സാധ്യതയുള്ള രാജ്യമായതിനാൽ അനവധി യൂറോപ്യൻ ക്ലബുകൾ അക്കാദമിയുടെ സാധ്യത കണ്ട് കഴിഞ്ഞകുറച്ചു വര്‍ഷങ്ങളായി ഇന്ത്യയിൽ വന്നിട്ടുണ്ട്. നിലവിൽ ബാഴ്സലോണയുടെ മൂന്ന് കേന്ദ്രങ്ങൾ ഇന്ത്യയിൽ തുറന്നിട്ടുണ്ട്.

ഐ.എസ്.എല്ലിന്റെ അസാധാരണ വളർച്ചയും ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിന്റെ വിജയവും ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിൽ നിർണായകമാണെന്ന് കാമ്പ്സ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഫുട്ബോൾ വളർച്ചയിൽ തങ്ങൾക്ക് ചിലത് ചെയ്യാനാകുമെന്ന് മനസ്സിലായെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയിൽ 2013 മുതൽ തുടങ്ങിയ ബാഴ്സലോണയുടെ അക്കാദമിയിലൂടെ 25000ത്തോളം പുതുമുഖ താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ബാഴ്സലോണയുടെ അക്കാദമിക്കാണ്.

നിലവിൽ 95 ശതമാനം കുട്ടികളും പ്രാദേശികമായി നാട്ടിലെ മൈതാനങ്ങളിലെല്ലാം ഫുട്ബോള്‍ കളിക്കുന്നവരാണ്. മികച്ച കോച്ചുമാരുടെ അഭാവമാണ് വലിയ പ്രതിസന്ധി. പ്രഗത്ഭരായ കോച്ചുമാരുടെ കീഴിൽ വളരെ വ്യവസ്ഥാപിതമായി സ്ഥിരതയോടെ കളിപ്പിക്കുകയെന്നതാണ് അക്കാദമികൾ ചെയ്തുകൊണ്ടിരിക്കുന്നത്.

2016 ൽ ഡൽഹിയിൽ ഓഫീസ് തുടങ്ങുമ്പോൾ ലാ ലീഗയും ഇന്ത്യയിലെ ഫുട്ബോൾ സാധ്യതയെ എടുത്തു പറഞ്ഞിരുന്നു. കഴിഞ്ഞ കൊല്ലം ലാ ലീഗ ‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മൂന്ന് സീസണിലെ മുഴുവൻ ലാ ലീഗ മത്സരങ്ങളും സൗജന്യമായി സംപ്രേഷണം ചെയ്യാന്‍ ഫേസ്ബുക്കുമായി കരാറിൽ എത്തിയിരുന്നു. ബാഴ്സലോണയുടെ ഏറ്റവും മികച്ച വിപണിയാണ് ഇന്ത്യയെന്നും കൂടുതൽ അവസരങ്ങൾ തേടികൊണ്ടിരുക്കുകയാണെന്നും കാമ്പ്സ് പറഞ്ഞു.

TAGS :

Next Story