Quantcast

വീണ്ടും മികച്ച ആഫ്രിക്കന്‍ ഫുട്ബോളറായി സലാഹ് 

ഈ സീസണില്‍ 44 ഗോളുകള്‍ നേടിയ താരം ലിവര്‍പ്പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു.

MediaOne Logo

Web Desk

  • Published:

    9 Jan 2019 2:50 AM GMT

വീണ്ടും മികച്ച ആഫ്രിക്കന്‍ ഫുട്ബോളറായി സലാഹ് 
X

2018ലെ മികച്ച ആഫ്രിക്കന്‍ ഫുട്ബോള്‍ താരമായി സൂപ്പര്‍താരം മുഹമ്മദ് സലാഹ് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സലാഹ് ഈ നേട്ടം കരസ്ഥമാക്കുന്നത്. ലിവര്‍പൂളിലെ സഹതാരം സാദിയോ മാനെ ആഴ്സണലിന്റെ പിയറി എംറിക് ഔബമെയങ് എന്നിവരെ പിന്തള്ളിയാണ് പുരസ്കാരം നേടിയത്.

2017-18 സീസണില്‍ ലിവര്‍പൂളിനായി നടത്തിയ മിന്നും പ്രകടനമാണ് മുഹമ്മദ് സലാഹിന് തുണയായത്. 44 ഗോളുകള്‍ നേടിയ താരം ടീമിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു.അവാര്‍ഡ് നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. പ്രിമിയര്‍ ലീഗില്‍ ഇതുവരെ 13 ഗോളുകളാണ് സലാഹ് നേടിയിട്ടുള്ളത്. പോയന്റ് പട്ടികയില്‍ ഒന്നാമതാണ് ലിവര്‍പൂള്‍. ദക്ഷിണാഫ്രിക്കയുടെ തെംബി ഘാട്ടലാനയാണ് മികച്ച വനിതാ താരം. അമേരിക്കയിലെ ഹോസ്തോണ്‍ ഡാഷ് എന്ന ടീമിലാണ് തെംബി കളിക്കുന്നത്.

സെനഗലിലെ ഡാകറിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ച പുരസ്കാര ജേതാവിനുള്ള പുരസ്കാരം സലാഹ് ഏറ്റുവാങ്ങി. കുട്ടിയായിരുന്നപ്പോൾ മുതൽ സ്വപ്നം കണ്ടിരുന്ന പുരസ്കാരം രണ്ടുവട്ടം നേടാൻ കഴിയുന്നത് സന്തോഷിപ്പിക്കുന്നെന്ന് സലാഹ് പറഞ്ഞു. 2017-18 സീസണിൽ ലിവർപൂളിനായി 44 ഗോളുകൾ സലാഹ് അടിച്ചുകൂട്ടിയിരുന്നു. റഷ്യൻ ലോകകപ്പിലും സലാഹ് ഈജിപ്തിനായി ലക്ഷ്യം കണ്ടു.

ഇതോടെ, തുടർച്ചയായി രണ്ട് തവണ ആഫ്രിക്കൻ ഫുട്ബോളർ പുരസ്കാരം നേടുന്നതിൽ ഐവറികോസ്റ്റിന്റെ യായ ടുറെ, കാമറൂണിന്റെര സാമുവൽ എറ്റു, സെനഗലിന്റെയ എൽഹാദി ദിയോഫ് എന്നിവർക്കൊപ്പം സലാഹും എത്തി.

TAGS :

Next Story