Quantcast

ഏഷ്യന്‍ കപ്പ്; ചുവട് പിഴച്ച് ഇന്ത്യ

ഇന്ത്യൻ നിരയിൽ നിന്നും ഗോളെന്നുറച്ച പല മുന്നേറ്റങ്ങളും ഉണ്ടായെങ്കിലും, ഗോൾ മാത്രം വഴിമാറി നിന്നു

MediaOne Logo

Web Desk

  • Published:

    11 Jan 2019 12:06 AM IST

ഏഷ്യന്‍ കപ്പ്; ചുവട് പിഴച്ച് ഇന്ത്യ
X

എ.എഫ്.സി ഏഷ്യൻ കപ്പിലെ രണ്ടാം മത്സരത്തിൽ ചുവട് പിഴച്ച് ഇന്ത്യ. മങ്ങിയ പ്രതിരോധവും, ഭാഗ്യക്കേടും ഒരുമിച്ച് ചേർന്ന മത്സരത്തിൽ, യു.എ.ഇക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളടിക്കാൻ മറന്നു പോയ ഇന്ത്യ രണ്ട് പകുതികളിലുമായി ഗോളുകൾ വഴങ്ങിയപ്പോൾ ജയം ആഥിതേയർക്കൊപ്പം നിൽക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ അക്രമിച്ച് കളിച്ച യു.എ.ഇക്കായി 41ാം മിനിട്ടിൽ ഖൽഫാൻ മുബാറക്കും, 88ാം മിനിട്ടിൽ അലി അഹമ്മദുമാണ്
ഗോൾ നേടിയത്. ഇന്ത്യൻ നിരയിൽ ഗോൾ കീപ്പർ ഗുർപ്രീത് മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും, പ്രതിരോധത്തിലെ പിഴവ് ടീമിന് വിനയാവുകയായിരുന്നു.

ഇന്ത്യൻ നിരയിൽ നിന്നും ഗോളെന്നുറച്ച പല മുന്നേറ്റങ്ങളും ഉണ്ടായെങ്കിലും, ഗോൾ മാത്രം വഴിമാറി നിന്നു. ആദ്യ മത്സരത്തിൽ തായ്ലാന്റിനെ ഓന്നിനെതിരെ നാലു ഗോളുകൾക്ക് തറപറ്റിച്ചിരുന്നു ഇന്ത്യ.

TAGS :

Next Story