Quantcast

വമ്പന്മാര്‍ കുതിക്കുന്നു... ബാഴ്സക്കും റയലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം

ബാഴ്സലോണക്ക് വേണ്ടി ലാ ലീഗയില്‍ 400 ഗോളുകള്‍ എന്ന ചരിത്ര നേട്ടം ലയണല്‍ മെസി സ്വന്തമാക്കി.

MediaOne Logo

Web Desk

  • Published:

    14 Jan 2019 7:24 AM IST

വമ്പന്മാര്‍ കുതിക്കുന്നു... ബാഴ്സക്കും റയലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം
X

ലാ ലിഗയില്‍ ബാഴ്സലോണക്കും റയല്‍ മാഡ്രിഡിനും വിജയം. ബാഴ്സലോണക്ക് വേണ്ടി ലാ ലീഗയില്‍ 400 ഗോളുകള്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ലയണല്‍ മെസി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനാമിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വിജയം.

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സലോണ ഐബറിനെ തകര്‍ത്തത്. സുവാരസ് രണ്ട് ഗോളുകള്‍ നേടി. ലീഗിലെ മറ്റ് മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു. ലൂക്കാ മോഡ്രിച്ച്, ഡാനി സെബല്ലാസ് എന്നിവര്‍ റയലിന് വേണ്ടി ഗോള്‍ നേടി. ബെറ്റിസിന് വേണ്ടി സെര്‍ജിയോ കനാല്‍സാണ് ഗോള്‍ മടക്കിയത്.

പ്രിമീയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ടോട്ടന്‍നം ഹോട്സ്പറിനെ തോല്‍പ്പിച്ചു. മുന്നേറ്റതാരം മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് യുണൈറ്റഡിന് വേണ്ടി ലക്ഷ്യം കണ്ടത്.

ഗോള്‍ കീപ്പര്‍ ഡേവിഡ് ഡിഹയുടെ മാസ്മരിക പ്രകടനമാണ് യുണൈറ്റഡിന് വിജയം നല്‍കിയത്. ടോട്ടനത്തിന്റെ ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് ഡി ഹിയ തടുത്തിട്ടത്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബോണ്‍മൌത്തിനെ തോല്‍പ്പിച്ചു.

TAGS :

Next Story