‘ക്ഷമിക്കണം ഇത് ഞായറാഴ്ച്ച തുറക്കില്ല’ ഡേവിഡ് ഡി ഗിയയെ പ്രശംസിച്ചും ആഘോഷിച്ചും സോഷ്യൽ മീഡിയ
11 സേവുകളും 32 പാസ്സുകളും 49 ടെച്ചുകളുമായി അസാമാന്യ പ്രകടനമായിരുന്നു ഡി ഗിയ ഞായറാഴ്ച്ച വെംബ്ലിയിൽ കാഴ്ച്ചവെച്ചത്

താൻ ലോകത്തിലെ എണ്ണപ്പെട്ട ഗോളിമാരിൽ ഒരാളാണെന്ന് വീണ്ടും ഡേവിഡ് ഡി ഗിയ തെളിയിച്ചിരിക്കുന്നു. ഡി ഗിയയുടെ അസാമാന്യ സേവുകളാണ് മാഞ്ചസ്റ്ററിന് ടോടൻഹാമിനെതിരെ ഒരു ഗോളിന്റെ വിജയം സമാനിച്ചത്. ഞായറാഴ്ച്ച രാത്രിയിലെ ഡി ഗിയയുടെ മാസ്മരിക പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പ്രശംസിച്ചും ആഘോഷിച്ചും ആരവമാക്കുകയാണ് ഫുട്ബോൾ പ്രേമികളും ആരാധകരും.
റുമേലു ലുക്കാക്കു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കാർട്ടൂണാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ഗോൾ പോസ്റ്റ് ഒരു ഷട്ടറുകൊണ്ട് അടച്ചുപിടിച്ച ഡിഗിയയാണ് കാർട്ടൂണിൽ. ഷട്ടറിൽ ‘ക്ഷമിക്കണം ഞായറാഴ്ച്ച ഇത് തുറക്കില്ല’ എന്നുമാണ് എഴുതിയിരിക്കുന്നത്. ലൂക് ഷോയും അത് ട്വിറ്ററില്‍ പോസ്റ്റിയിരുന്നു. കൂടാതെ ഒരുപാട് പന്തുകൾ അനായാസം തട്ടിയകറ്റുന്നതും, തന്റെ ഉള്ളംകയ്യിലേക്കൊതുക്കുന്നതും തുടങ്ങി അനേകം പോസ്റ്റുകൾ വൈറലായികൊണ്ടിരിക്കുകയാണ്.


ഒന്നൊര മണിക്കൂർ മത്സരത്തിനുള്ളിൽ ഗോളെന്നുറപ്പിക്കാവുന്ന രണ്ട്
ഷോട്ടുകൾ തട്ടിയകറ്റുകയും 11 സേവുകളും 32 പാസ്സുകളും 49 ടെച്ചുകളുമായി അസാമാന്യ പ്രകടനമായിരുന്നു ഡി ഗിയ ഞായറാഴ്ച്ച വെംബ്ലിയിൽ കാഴ്ച്ചവെച്ചത്. ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ സേവ് ചെയ്ത റെക്കോര്‍ഡും ഡി ഗിയ സ്വന്തമാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ സോല്‍ഷേര്‍ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറെയാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത് എന്ന് മത്സരശേഷം പറഞ്ഞിരുന്നു. കൂടാതെ പ്രമുഖ താരങ്ങളെല്ലാം ഡി ഗിയയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ വന്നിരിക്കുകയാണ്. ലുക്കാക്കുവിന് പുറമെ മധ്യനിര താരം ആൻദർ ഹെരേര, വിക്റ്റർ ലിൻറ്റോഫ്, മാറ്റിച് തുടങ്ങിയ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഡി ഗിയയുമായുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
അതോടൊപ്പം ഡിഗിയയെ പ്രശംസിച്ച് യുണൈറ്റഡ് മുൻ സഹതാരം ഫ്രച്ചറും വന്നിരിക്കുകയാണ്. ഡി ഗിയ ഗോൾകീപ്പിങ്ങിലെ പൊസിഷനുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. താഴ്ന്ന പന്തുകൾ ശരീരത്തെ പൊടുന്നനെ താഴ്ത്തി കൈകൊണ്ട് തടുക്കുകയെന്നത് പ്രയാസം നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഡി
ഗിയ വിലമതിക്കാനാവാത്ത സമ്പാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി ഗിയ തന്റെ ആഘോഷിക്കുന്ന ചിത്രം ‘വെബ്ലിയിലെ വിശിഷ്ടമായ രാത്രി’ എന്ന തലക്കെട്ടോടെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ആ പോസ്റ്റിനെ യുവാന്‍ മാട്ട ശരാശരി കളിയാണ് കാഴ്ച്ചവെച്ചതെന്നും പറഞ്ഞ് ട്രോളുകയും ചെയ്തിരുന്നു.
Find someone who looks at you the way Juan Mata looks at David De Gea... 😍
— Sky Sports Premier League (@SkySportsPL) January 13, 2019
Watch in-game clips and highlights with the Sky Sports app: https://t.co/qSgl6MG3Fg pic.twitter.com/oBb0hhwVWx
എന്നാൽ കളി അവസാനിച്ച സമയത്ത് ഡി ഗിയയെ കാണുന്ന യുവാന്‍ മാട്ടയുടെ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലാണ്.
Adjust Story Font
16

