Quantcast

ഏഷ്യൻ കപ്പ് ഫുട്ബോൾ തോൽവിക്ക് പിന്നാലെ ഇന്ത്യൻ കോച്ച് രാജിവച്ചു  

ഏഷ്യൻ കപ്പ് ഫുട്ബോളിൽനിന്ന് ഇന്ത്യ തോറ്റു പുറത്തായതിനു തൊട്ടു പിന്നാലെ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ചു

MediaOne Logo

Web Desk

  • Published:

    15 Jan 2019 11:05 AM IST

ഏഷ്യൻ കപ്പ് ഫുട്ബോൾ തോൽവിക്ക് പിന്നാലെ ഇന്ത്യൻ കോച്ച് രാജിവച്ചു   
X

ഏഷ്യൻ കപ്പ് ഫുട്ബോളിൽനിന്ന് ഇന്ത്യ തോറ്റു പുറത്തായതിനു പിന്നാലെ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ചു. ബഹ്റൈനെതിരായ ഇന്ത്യയുടെ മൽസരത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. വിം കോവർമാൻ സിന്റെ പിൻഗാമിയായി 2015ൽ ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റ കോൺസ്റ്റന്റൈനു കീഴിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 173–ാം സ്ഥാനത്തുനിന്ന് 97–ാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു.

അത് തന്നെ വലിയ നേട്ടമായരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബഹ്റൈനെതിരെ ഇന്ത്യയുടെ തോല്‍വി. രണ്ട് പകുതികളിലുമായി ഇരു ടീമുകളും ഗോളടിക്കാൻ മറന്ന മത്സരത്തിൽ, ഇഞ്ചുറി ടെെമില്‍ അനാവശ്യമായി വഴങ്ങിയ പെനാൽട്ടിയാണ് ഇന്ത്യൻ വല കുലുക്കിയത്.

TAGS :

Next Story