നികുതി വെട്ടിപ്പ്; പിഴയടച്ച് ജയില്‍ ശിക്ഷ ഒഴിവാക്കി റൊണാള്‍ഡോ
സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്താണ് ക്രിസ്റ്റ്യാനോ നികുതി വെട്ടിപ്പ് നടത്തിയത്. ഇതോടെ നികുതിവെട്ടിപ്പ് കേസില്‍ താരത്തിന്റെ ജയില്‍ശിക്ഷ ഒഴിവാകും.

നികുതി വെട്ടിപ്പ് കേസില്‍ കോടതി വിധിച്ച 19മില്യണ്‍ യൂറോ (21.6 മില്യണ്‍ ഡോളര്‍) പിഴയടച്ച് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്താണ് ക്രിസ്റ്റ്യാനോ നികുതി വെട്ടിപ്പ് നടത്തിയത്. ഇതോടെ നികുതിവെട്ടിപ്പ് കേസില്‍ താരത്തിന്റെ ജയില്‍ശിക്ഷ ഒഴിവാകും.
പിഴ അടക്കാമെന്ന കരാറില്‍ 23 മാസത്തെ ജയില്‍ശിക്ഷയും ഉള്‍പ്പെടും. എന്നാല്‍ സ്‌പെയ്‌നില്‍ രണ്ടു വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷയുള്ളവര്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരില്ല. ഇത് പ്രൊബേഷന്‍ കാലമായാണ് കണക്കാക്കുക. ഇതോടെ ക്രിസ്റ്റ്യാനോ ജയില്‍ശിക്ഷയില്‍ നിന്ന് ഒഴിവാകുകയായിരുന്നു. അതേസമയം താരത്തിനെതിരെ ലൈംഗിക ആരോപണക്കേസും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റൊണാള്‍ഡോയോട് ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടിരുന്നു.
Next Story
Adjust Story Font
16

