ലീഗ് മത്സരങ്ങളില്‍ വമ്പന്‍മാര്‍ക്ക് വിജയ കുതിപ്പ്

സ്പാനിഷ് ലീഗില്‍ ജിറോണക്കെതിരെ ബാഴ്സലോണക്കും എസ്പാന്യയോളിനെതിരെ റയല്‍ മാഡ്രിഡിനും ജയം. സീരി എയില്‍ യുവന്റസും ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയും ജയിച്ചു. എഫ്.എ കപ്പില്‍ ഷെഫീല്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയും തോല്‍പ്പിച്ചു.

ബാഴ്സലോണ ലാലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്നപ്പോള്‍ ജിറോണക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ജയം. ലയണല്‍ മെസി ഒരു ഗോളടിച്ചു. 49 പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ് ബാഴ്സ. എസ്പാനിയോളിനെതിരെ കരീം ബെന്‍സേമയുടെ ഇരട്ട ഗോള്‍ മികവില്‍ 4- 2 നായിരുന്നു റയലിന്റെ ജയം. ജയത്തോടെ 39 പോയന്റുമായി റയല്‍ പോയന്റ് പട്ടികയില്‍ മൂന്നാമതാണ്.

സീരി എ യില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ നേടിയ ഗോളിന്റെ മികവില്‍ 2-1 നായിരുന്നു ലാസിയോക്കെതിരെ യുവന്റസിന്റെ ജയം. 48 പോയന്റുമായി രണ്ടാമതുള്ള നപ്പോളിയെക്കാള്‍ 59 പോയന്റുമായി ലീഗില്‍ ബഹുദൂരം മുന്നിലാണ് യുവന്റസ്.ലീഗില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ടോറീനോ ഇന്റര്‍മിലാനെ അട്ടിമറിച്ചു.

എഫ്.എ കപ്പില്‍ ഷെഫീല്‍ഡിനെ ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളിന് തറപറ്റിച്ചു. ടോട്ടന്‍ഹാമിനെ ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു. ഫ്രഞ്ച് ലീഗില്‍ റെന്നസിനെതിരെ നാലെ ഒന്നിനായിരുന്നു പി.എസ്.ജിയുടെ ജയം. ബുണ്ടസ് ലീഗയില്‍ സ്റ്റുഗാര്‍ട്ടിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചു.
Adjust Story Font
16

