‘ആരാധകരാണ് ബ്ലാസ്റ്റേഴ്സിനെ ലോക ഫുട്ബോളില്‍ അടയാളപ്പെടുത്തുന്നത്’ സന്ദേശ് ജിംഗാന്‍ ബ്ലാസ്റ്റേഴ്സ് അനുഭവങ്ങൾ പങ്കുവെക്കുന്നു
മൈതാനങ്ങളെ കീഴടക്കുന്ന വിരളം താരങ്ങളുണ്ട്. ഹ്യദയവും ശരീരവും മുഴുവനായും നൽകുന്നവർ. കേരള ബ്ലാസ്റ്റേഴ്സിനും അങ്ങനെ ഒരു പടയാളിയുണ്ട്

ആരാധകരില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് യഥാർഥ ബ്ലാസ്റ്റേഴ്സ് ആവില്ലെന്ന് മഞ്ഞപ്പടയുടെ പ്രതിരോധ ഭടൻ സന്ദേശ് ജിംഗാന്‍. ഈ സീസണില്‍ ഒന്നും ചെയ്യാനായിട്ടില്ലെന്നും എന്നാല്‍ പൂര്‍ണ മനസ്സോടെയാണ് കളിക്കുന്നതെന്നും അദ്ദേഹം ‘ഗോളി’നോട് പറഞ്ഞു.
മൈതാനങ്ങളെ കീഴടക്കുന്ന വിരളം താരങ്ങളുണ്ട്. ഹ്യദയവും ശരീരവും മുഴുവനായും നൽകുന്നവർ. കേരള ബ്ലാസ്റ്റേഴ്സിനും അങ്ങനെ ഒരു പടയാളിയുണ്ട്. സന്ദേശ് ജിംഗാന്‍.
പ്രായം 25ലേക്ക് കടന്ന മഞ്ഞപ്പടയുടെ വന്മതിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ടതോഴനാണ്. അവസാന നിമിഷം വരെയും പൊരുതുന്ന വീര്യമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

‘ചെറുപ്പത്തിലേ എനിക്ക് ചരിത്രം ഇഷ്ടമായിരുന്നു. ചരിത്രപുരുഷന്മാരെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. ചെങ്കിസ് ഖാനെ ചെറുപ്പത്തിലേ വായിച്ചിരുന്നു. യുദ്ധങ്ങൾ കേള്‍ക്കാന്‍ ഹരമായിരുന്നു. ഇതെല്ലാം പലതരത്തിൽ എന്റെ കളിയെ സ്വാധീനിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ജയിക്കാനുള്ള ആഗ്രഹത്തിന് മുന്നിൽ നിങ്ങള്‍ ശരീരത്തെ മറക്കും.
തോൽവി സഹിക്കാനാവാത്ത അവസ്ഥ തന്നെയാണ്. എന്നാൽ ഇത് ഫുട്ബോളാണ്. എല്ലാവരും ജയിക്കാനാണ് കളിക്കുന്നത്, നമ്മളും. എന്നാൽ നമ്മുടെ പദ്ധതികൾക്കനുസരിച്ച് കാര്യങ്ങൾ നടക്കണമെന്നില്ല. എന്നാൽ അവസാനം വരെയും പോരാടുന്ന ടീമീന്റെ പ്രകടനത്തിൽ എനിക്ക് അഭിമാനമുണ്ട്. ജിംഗാന്‍ പറയുന്നു.

മത്സരത്തിനിറങ്ങുമ്പോൾ ആര്‍ത്തുവിളിക്കാനും പ്രചോദനം നല്‍കാനും ആരാധകരില്ലാതാവുന്നത് വലിയ വേദന ഉണ്ടാക്കുന്ന കാര്യമാണെങ്കിലും അവരെ കുറ്റപ്പെടുത്താനുമാകില്ല. കാണാതിരിക്കാൻ അവർക്ക് കാരണങ്ങളുണ്ട്. തീർച്ചയായും ഞങ്ങൾക്ക് ഈ സീസണിൽ കൂടുതലൊന്നും ചെയ്യാനായിട്ടില്ല. പക്ഷേ ഞങ്ങൾ അങ്ങേ അറ്റത്തെ ആഗ്രഹത്തോടെ വിജയത്തിനായി അത്യധ്വാനം ചെയ്യുന്നുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. ഞങ്ങൾക്കറിയാം അവർ ക്ലബിനെ അളവറ്റ് സ്നേഹിക്കുന്നുണ്ട്. എന്നാല്‍ മനോഹരമായ ബന്ധത്തിലും പ്രയാസം നിറഞ്ഞ സമയങ്ങളുണ്ടാകും. ആരാധകരില്ലാത്ത മഞ്ഞപ്പട മഞ്ഞപ്പടയല്ല. അവരാണ് കേരളാ ബ്ലാസ്റ്റേഴ്സിനെ കാൽപന്ത് കളിയുടെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നത് ജിംഗാന്‍ തുറന്ന് പറയുന്നു.
മത്സരത്തിനിറങ്ങുമ്പോൾ ആര്‍ത്തുവിളിക്കാനും പ്രചോദനം നല്‍കാനും ആരാധകരില്ലാതാവുന്നത് വലിയ വേദന ഉണ്ടാക്കുന്ന കാര്യമാണെങ്കിലും അവരെ കുറ്റപ്പെടുത്താനുമാകില്ല. കാണാതിരിക്കാൻ അവർക്ക് കാരണങ്ങളുണ്ട്. തീർച്ചയായും ഞങ്ങൾക്ക് ഈ സീസണിൽ കൂടുതലൊന്നും ചെയ്യാനായിട്ടില്ല
മഞ്ഞജഴ്സിയിൽ 71 മത്സരങ്ങളിൽ ജിംഗാന്‍ ബൂട്ട്കെട്ടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഉയർച്ച താഴ്ച്ചകളിലും ജിംഗാന്‍ ടീമിനൊപ്പം ഉണ്ടായിട്ടുണ്ട്. സ്വപ്നം തകർത്ത രണ്ട് ഫൈനലിലടക്കം അദ്ദേഹം ടീമിൽ ഉണ്ടായിരുന്നു. നിലവിൽ ബ്ലാസ്റ്റേഴ്സ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
Adjust Story Font
16

