Quantcast

ഹസാര്‍ഡ് ചെല്‍സി വിടുമോ? മാനേജര്‍ സാരി പറയുന്നതിങ്ങനെ 

നീലപ്പട മാനസികമായി തളർന്നിരിക്കുന്നു എന്ന് ആരാധകരെല്ലാം പറഞ്ഞു കൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    31 Jan 2019 9:01 PM IST

ഹസാര്‍ഡ് ചെല്‍സി വിടുമോ? മാനേജര്‍ സാരി പറയുന്നതിങ്ങനെ 
X

ട്രാൻസ്ഫർ വിൻ‍ഡോ അവസാനിക്കാൻ ഇനി മണിക്കൂർ മാത്രം ബാക്കിനിൽക്കെ ഹസാർഡ് ചെൽസി വിടുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. സീസണിൽ ലിവർപൂളും സിറ്റിയുടെയും കൂടെ അപരാജിതരായി മുന്നേറിയെങ്കിലും ഇടക്ക് പതര്‍ച്ച നേരിട്ട ടീം നിലവിൽ 47 പോയന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ ശനിയാഴ്ച്ച ആഴ്സണലുമായി രണ്ട് ഗോളിന് തോൽവി ഏറ്റുവാങ്ങിയതിന് ശേഷം അവസാന മത്സരത്തിൽ ബർണമൗത്തുമായി എതിരില്ലാത്ത നാലു ഗോളുകൾക്കും പരാജയം സമ്മതിച്ച് ആദ്യ നാലിൽ നിന്നും പുറത്തായിരിക്കുകയാണ് ചെല്‍സി.

നീലപ്പട മാനസികമായി തളർന്നിരിക്കുന്നു എന്ന് ആരാധകരെല്ലാം പറഞ്ഞുകൊണ്ടിരിക്കുകയാണ്. മാനേജർ സാരിയും തനിക്ക് താരങ്ങളുടെ മാനസിക കരുത്ത് ഉയർത്താനാവുന്നില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. അങ്ങനെ നീലപ്പട തുഴക്കിട്ടാതെ അലഞ്ഞുകൊണ്ടിരിക്കുന്ന സമയത്തും ചെൽസിയുടെ ഗോളടിയന്ത്രം ഹസാർഡ് ടീം വിടുമെന്നാണ് ഇതിനിടെ പുറത്ത് വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാൽ ഹസാർഡിന് ടീം വിടണമെങ്കിൽ യാതൊരു പ്രയാസവുമില്ലെന്ന് മാനേജർ സാരി പറയുന്നു. സാരിക്ക് ഹസാർഡ് ടീമിലുണ്ടാവണം എന്നുണ്ടെങ്കിലും അദ്ദേഹത്തിന് ക്ലബ് വിടാൻ താൽപര്യമുണ്ടെങ്കിൽ വിടാവുന്നതാണെന്നാണ് നിലപാട്. ഒരുപാട് മാസങ്ങളായി ഫുട്ബോൾ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന അഭ്യൂഹമാണ് ഹസാർഡ് റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നു എന്നത്. തനിക്ക് റയലിൽ‌ കളിക്കാൻ താൽപര്യമുണ്ട് താരം തന്നെ നേരത്തെ വ്യക്തമാക്കുകയുമുണ്ടായി.

അതേസമയം, ചെൽസി ഹസാർഡിന്റെ കരാർ 2020 വരെ നീട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടേയാണ് ഹസാർഡിനെ കുറിച്ചുള്ള നിലപാട് സാരി തുറന്ന് പറഞ്ഞിരിക്കുന്നത്. ഹസാർഡിന്റെ കാര്യം വ്യത്യസ്തമാണെന്നാണ് ടീം മാനേജര്‍ പറയുന്നത്. അദ്ദേഹത്തിന് ക്ലബ് വിടണം എന്നുണ്ടങ്കിൽ വിടാമെന്നാണ് തനിക്ക് തോന്നുന്നതെന്ന് ബർണമൗത്തുമായുള്ള അവിശ്വസനീയ പരാജയത്തിന് ശേഷം സാരി പറഞ്ഞു. എന്നാല്‍, തീർച്ചയായും ഇതിന്റെ വിപരീതമാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ചെൽസിയിൽ തുടരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നതും സാരി കൂട്ടിചേർത്തു.

2012ലാണ് ഹസാർഡ് ചെൽസിയിൽ ചേരുന്നത്. നീലക്കുപ്പായത്തിൽ ഒട്ടനവധി നേട്ടങ്ങൾ കരസ്ഥമാക്കാൻ ഇതിനകം ഈ 28കാരനായിട്ടുണ്ട്. ചെല്‍സിയെ രണ്ട് തവണ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ തന്റെേതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ഈ സീസണിൽ ഇതുവരെയായി പത്ത് ഗോളും പത്ത് അസിസ്റ്റുമാണ് ഹസാര്‍ഡിന്റെ കാലിൽ നിന്നും പിറന്നിട്ടുള്ളത്.

TAGS :

Next Story