Quantcast

ബെക്കാം വീണ്ടും ക്ലബ് ഉടമയാകുന്നു

ഇതോടെ മുൻ മാഞ്ചസ്റ്റർ താരവും ഇംഗ്ലണ്ട് നായകനുമായിരുന്ന ബെക്കാം നാഷണൽ ലീഗിന്റെ ഉടമകളില്‍ ഒരാളായിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    1 Feb 2019 8:47 PM IST

ബെക്കാം വീണ്ടും ക്ലബ് ഉടമയാകുന്നു
X

ഡേവിഡ് ബെക്കാമിന് സാല്‍ഫോഡ് സിറ്റിയുടെ ഓഹരി ഉടമയാകാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയിരിക്കുന്നു. താരത്തിന് ഇതുമായി ബന്ധപ്പെട്ട് ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക സമ്മതം ലഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ മുൻ മാഞ്ചസ്റ്റർ താരവും ഇംഗ്ലണ്ട് നായകനുമായിരുന്ന ബെക്കാം നാഷണൽ ലീഗിന്റെ ഉടമകളില്‍ ഒരാളായിരിക്കുകയാണ്.

സാല്‍ഫോഡ് സിറ്റി അവരുടെ ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. നാളെ മെയ്ഡ്സണ്‍ യുണൈറ്റഡുമായി നടക്കുന്ന മത്സരത്തിൽ‌ സാല്‍ഫോഡ് സിറ്റി ബെക്കാമിനെ പെനുസുല സ്റ്റേഡിയത്തില്‍ ആരാധകർക്ക് മുന്നില്‍ കൊണ്ടുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.എസിലും ക്ലബുകളുടെ ഉടമയാകുന്നതിൽ വളരെ പ്രസിദ്ധനാണ് ഈ 43കാരൻ. നിലവില്‍ യു.എസിലെ എം.എല്‍.എസ് ലീഗില്‍ കളിക്കുന്ന ഇന്‍റര്‍ മയാമി ടീമിന്റെ ഉടമസ്ഥനാണ് ബെക്കാം. സിങ്കപൂരുള്ള ബിസിനസുകാരൻ പീറ്റർ ലിം ആണ് സാല്‍ഫോഡിന്റെ ഏറ്റവും വലിയ ഓഹരി ഉടമ.

പീറ്റർ ലിംമുമായി യോജിച്ച് സാല്‍ഫോഡിന്റെ ഉടമയാകാനായത് തന്നെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനം നൽകുന്ന കാര്യമാണെന്ന് ബെക്കാം പറയുന്നു. ‘എനിക്ക് ഇത് വളരെ വിശിഷ്ടമായ ക്ലബും നഗരവുമാണ്. എന്റെ യുണൈറ്റഡ് കാലത്ത് കൂടുതല്‍ സമയവും ഞാൻ ചെലവഴിച്ചത് സാല്‍ഫോഡിലായിരുന്നു. അവിടെനിന്നാണ് ഞാൻ വളർന്നത്. അതുകൊണ്ട് തന്നെ ആ നഗരത്തിലും ക്ലബിലും ചേരാനായത് വലിയ അനുഭൂതി തന്നെയാണെന്നും താരം പറഞ്ഞു.

TAGS :

Next Story