Quantcast

ജപ്പാനെ വിറപ്പിച്ച് ഖത്തര്‍; ആദ്യ പകുതിയില്‍ 2-0 മുന്നില്‍

MediaOne Logo

Web Desk

  • Published:

    1 Feb 2019 8:31 PM IST

ജപ്പാനെ വിറപ്പിച്ച് ഖത്തര്‍; ആദ്യ പകുതിയില്‍ 2-0 മുന്നില്‍
X

എ.എഫ്.സി ഏഷ്യൻ കപ്പ് ഫെെനലിൽ, കളി കണക്കുകളെയെല്ലാം അസ്ഥാനത്താക്കി കരുത്തരായ ജപ്പാനെ വിറപ്പിച്ച് ഖത്തറിന്റെ മിന്നുന്ന തുടക്കം. മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ നാലു തവണ കിരീടമുയർത്തിയ ജപ്പാനെ രണ്ടു ഗോളുകൾക്ക് പിന്നിലാക്കിയിരിക്കുകയാണ് ഖത്തർ.

അബുദബിയിലെ സയിദ് സ്പോർട്ട്സ് സിറ്റിയിൽ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷി നിർത്തി അതിശയിപ്പിക്കുന്ന കളിയാണ് ഖത്തർ പുറത്തെടുത്തത്. മത്സരം തുടങ്ങി 12ാം മിനിറ്റിൽ അൽമോസ് അലിയും 27ാം മിനിറ്റിൽ അബ്ദൽ അസീസ് ഹാതിമുമാണ് ജപ്പാൻ വല കുലുക്കിയത്. ടൂർണമെന്റിൽ അലിയുടെ ഒമ്പതാമത്തെ ഗോളാണിത്. ഇതോടെ ചാമ്പ്യൻഷിപ്പിൽ കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് അൽമോസ് അലി.

TAGS :

Next Story