Quantcast

ഒമ്പതാം മിനിറ്റില്‍ കളി നിര്‍ത്തിവെച്ചു; സലായുടെ ഓര്‍മ്മകളില്‍ കണ്ണീര്‍ വെടിഞ്ഞ് നാന്‍റസ്

നാന്റസില്‍നിന്ന് ഇംഗ്ലീഷ് ക്ലബ് കാര്‍ഡിഫിലേക്ക് മാറിയ താരം പുതിയ ക്ലബില്‍ ചേരാന്‍ പോകുന്ന വഴിയാണ് വിമാനാപകടം സംഭവിച്ചത്

MediaOne Logo

Web Desk

  • Published:

    1 Feb 2019 11:21 AM IST

ഒമ്പതാം മിനിറ്റില്‍ കളി നിര്‍ത്തിവെച്ചു; സലായുടെ ഓര്‍മ്മകളില്‍ കണ്ണീര്‍ വെടിഞ്ഞ് നാന്‍റസ്
X

വിമാനാപകടത്തില്‍ കാണാതായ ഫുട്ബോള്‍ താരം എമിലിയാനോ സലായുടെ ഓര്‍മകളെ സ്മരിച്ച് ഫ്രഞ്ച് ക്ലബ്ബ് നാന്‍റസ്. ഫ്രഞ്ച് ലീഗില്‍ സെയ്ന്‍റ് എറ്റീനെതിരായ മത്സരത്തിലാണ് സലാക്ക് ആദരവര്‍പ്പിച്ച ടീമിന്‍റെ വികാര പ്രകടനം. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു എന്ന് പുറകിലെഴുതി സലായുടെ പേര് മുന്നിലുമെഴുതിയ ജേഴ്സി അണിഞ്ഞായിരുന്നു നാന്‍റസ് കളിക്കാനിറങ്ങിയത്. വാം അപ്പ് സമയത്ത് താരത്തിന്‍റെ ചിത്രമുള്ള ജേഴ്സിയാണ് കളിക്കാര്‍ അണിഞ്ഞത്.

മത്സരം തുടങ്ങി പത്താം മിനിറ്റില്‍ താരത്തോടുള്ള ആദരസൂചകമായി കളി നിര്‍ത്തിവെച്ചു. സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ സലായുടെ ചിത്രം തെളിഞ്ഞപ്പോള്‍ പരിശീലകന്‍ വാഹിദ് ഹാലില്‍ദോവിച്ചും സഹകളിക്കാരും ആരാധകരും കണ്ണീര്‍ വാര്‍ത്തു. സ്റ്റേഡിയത്തില്‍ കാണികള്‍ മഞ്ഞയും പച്ചയും നിറങ്ങളില്‍ സലായെന്ന പേര് ആവിഷ്‌കരിച്ചു. മത്സരം 1-1 ന് സമനിലയിലാണ് അവസാനിച്ചത്.

നാന്റസില്‍നിന്ന് ഇംഗ്ലീഷ് ക്ലബ് കാര്‍ഡിഫിലേക്ക് മാറിയ താരം പുതിയ ക്ലബില്‍ ചേരാന്‍ പോകുന്ന വഴിയാണ് വിമാനാപകടം സംഭവിച്ചത്.

TAGS :

Next Story