Quantcast

പോള്‍ നീരാളി തോല്‍ക്കും സാവിക്ക് മുന്നില്‍ 

ഏഷ്യൻ കപ്പ് ഫുട്ബോളിൽ ജപ്പാനും ഖത്തറും ഫൈനൽ കളിക്കുമെന്ന് ടൂർണമെന്റിന് മുന്നേ പ്രവചിച്ചിരിക്കുകയാണ് താരം

MediaOne Logo

Web Desk

  • Published:

    1 Feb 2019 8:50 PM IST

പോള്‍ നീരാളി തോല്‍ക്കും സാവിക്ക് മുന്നില്‍ 
X

കാൽപന്ത് കളിയുടെ അത്ഭുതം പോലെ തന്നെ അമ്പരപ്പിക്കുന്നതാണ് ഫുട്ബോൾ ലോകത്തെ പ്രവചനങ്ങളും. 2010 ഫുട്ബോൾ ലോകകപ്പിൽ ശരിയായ പ്രവചനങ്ങൾ നടത്തി ഞെട്ടിച്ച പോൾ നീരാളിയെ നമ്മളൊന്നും മറക്കാനിടയില്ല. എന്നാൽ ഇക്കുറി പ്രവചനങ്ങളുമായി വന്നിരിക്കുന്നത് സാക്ഷാൽ സാവിയാണ്. ബാഴ്സലോണയുടെയും സ്പെയിന്റെയും ഇതിഹാസ താരം സാവി ഫെർണാണ്ടസ്.

ഏഷ്യൻ കപ്പ് ഫുട്ബോളിൽ ജപ്പാനും ഖത്തറും ഫൈനൽ കളിക്കുമെന്ന് ടൂർണമെന്റിന് മുന്നേ പ്രവചിച്ചിരിക്കുകയാണ് താരം. കൂടാതെ ഏഴ് ക്വാർട്ടർ ഫൈനലിസ്റ്റുകളെയും സാവി കൃത്യമായി കണ്ടെത്തി. സിറിയക്ക് പകരം വിയറ്റ്നാം വന്നത് മാത്രമാണ് തെറ്റിയത്. അവസാന നാലിലെ മൂന്നും താരം ശരിയാക്കി. യു.എ.ഇ സെമിയിലെത്തുമെന്ന് മുൻ ബാഴ്സ താരം പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യ ഗ്രൂപ്പിൽ നാലാം സ്ഥാനത്തായിരിക്കുമെന്നും താരം പ്രവചിച്ചിരുന്നു.

TAGS :

Next Story