Quantcast

ന്യൂകാസ്റ്റിലിനെ തകർത്ത് ടോട്ടനം രണ്ടാം സ്ഥാനത്ത്

കൃത്യമായ ഇടവേളകളിൽ അവസരങ്ങളൊരുക്കാൻ ടോട്ടനത്തിനായി

MediaOne Logo

Web Desk

  • Published:

    2 Feb 2019 10:15 PM IST

ന്യൂകാസ്റ്റിലിനെ തകർത്ത് ടോട്ടനം രണ്ടാം സ്ഥാനത്ത്
X

ലീഗ് ഫേവറേറ്റായ സിറ്റിയെ തകർത്ത ആത്മവിശ്വാസത്തിൽ ടോട്ടനലേക്ക് പറന്ന ന്യൂകാസ്റ്റിലിന് തോൽവി. സണ്‍ ഹ്യൂങ് മിൻ നേടിയ ഗോളിലാണ് ടോട്ടനം ന്യൂകാസ്റ്റിലിനെ തകർത്തത്. വിജയത്തോടെ സിറ്റിയെ മറികടന്ന് കുതിരപ്പട രണ്ടാം സ്ഥാനം പിടിച്ചിരിക്കുകയാണ്.

മത്സരത്തെ നിയന്ത്രിച്ചത് ടോട്ടനമായിരുന്നു. കൃത്യമായ ഇടവേളകളിൽ അവസരങ്ങളൊരുക്കാൻ അവര്‍ക്കായി. എന്നാൽ ഗോൾ പിറക്കാൻ 83 മിനിറ്റ് വരെ കാത്തുനിൽക്കേണ്ടിവന്നു. 83ാം മിനിറ്റിലെ സണ്ണിന്റെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടാണ് ഗോളായി മാറിയത്. അനായാസം കൈപ്പിടിയിലൊതുക്കാവുന്ന ഷോട്ട് ഗോളിയുടെ പിഴവിലൂടെയാണ് ഗോളായി പരിണമിച്ചത്.

ഇതോടെ ടോട്ടനം ലിവർപൂളിന് ഭീഷണിയായി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. നിലവിൽ 25 മത്സരങ്ങളിൽ നിന്നും 57 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ടോട്ടനം

TAGS :

Next Story