Quantcast

മെസ്സിയിലൂടെ തിരിച്ചടിച്ച് ബാഴ്സ; വലന്‍സിയക്കെതിരെ സമനില

രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമായിരുന്നു വലന്‍സിയ സമനില വഴങ്ങിയത്

MediaOne Logo

Web Desk

  • Published:

    3 Feb 2019 4:40 PM IST

മെസ്സിയിലൂടെ തിരിച്ചടിച്ച് ബാഴ്സ; വലന്‍സിയക്കെതിരെ സമനില
X

ലാലിഗ ഫുട്ബോളില്‍ ബാഴ്സലോണയെ സമനിലയില്‍ കുരുക്കി വലന്‍സിയ. രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമായിരുന്നു വലന്‍സിയ സമനില വഴങ്ങിയത്. മെസ്സിയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ബാഴ്സ രക്ഷപ്പെട്ടത്.

കളി തുടങ്ങി 24ാം മിനിറ്റിൽ കെവിൻ ഗാമെറോവാണ് മങ്ങിയ കളി പുറത്തെടുത്ത ബാഴ്സ വലയിൽ ആദ്യ നിറയൊഴിച്ചത്. സെർജിയോ റോബർട്ടോ വഴി ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് 32ാം മിനിറ്റിൽ ‍ഡാനി പറേജോ വലൻസിയയുടെ രണ്ടാം ഗോളും നേടി. പ്രതിരോധത്തിലായ ബാഴ്സക്കായി 39ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ആദ്യ ഗോൾ മടക്കിയ മെസ്സി, 64ാം മിനിറ്റിൽ സുന്ദരമായ ഷോട്ടിലൂടെ ഗോളിയെ കാഴ്ച്ചക്കാരനാക്കി സമനില പിടിക്കുകയായിരുന്നു.

ഇതോടെ 22 കളിയില്‍ 15 ജയവുമായി 50 പോയിന്‍റുള്ള ബാഴ്സയ്ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ ആറ് പോയിന്‍റിന്‍റെ ലീഡായി. 21 കളികളിൽ നിന്നും 39 പോയിന്റുള്ള റയൽ മാഡ്രി‍ഡ് പട്ടികയിൽ മൂന്നാമതാണ്. ചൊവ്വാഴ്ച്ച നടക്കുന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്സ റയലിനെ നേരിടും.

TAGS :

Next Story