ലോകഫുട്ബോളിലെ നക്ഷത്രങ്ങള്‍ക്കിന്ന് പിറന്നാള്‍
ലോകഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്,പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീലിന്റെ നെയ്മറും.

ലോകഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീലിന്റെ നെയ്മറും. റൊണാള്‍ഡോ 34ാം പിറന്നാളും നെയ്മര്‍ 27ാം പിറന്നാളുമാണ് ആഘോഷിക്കുന്നത്. പ്രായത്തെ തോല്‍പിച്ച് വിസ്മയമാവുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ ലീഗില്‍ ടോപ്‌സ്കോറര്‍ പദവി അലങ്കരിച്ചാണ് റൊണാള്‍ഡോ 34ാം പിറന്നാള്‍ ആഘോഷിക്കുന്നത്.
സാധാരണ നിലയില്‍ മിക്ക താരങ്ങളും വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്ന സമയം, പക്ഷെ റൊണാള്‍ഡോ ഒരു അസാധാരണ മനുഷ്യനാണ്. ഇംഗ്ലണ്ടിലായാലും സ്പെയിനിലായാലും ഇറ്റലിയിലായാലും അയാള്‍ ഗോള്‍ വലകളെ ചുംബിച്ചുകൊണ്ടേയിരിക്കും. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന നെയ്മര്‍ പരിക്കേറ്റ് വിശ്രമത്തിലാണ്.10 ആഴ്ചത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കുടുംബത്തിനൊപ്പമാണ് നെയ്മര്‍ ജന്മദിനം ആഘോഷിക്കുന്നത്.
മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡോ, ഡാനി ആല്‍വസ് ,എഡിസന്‍ കവാനി തുടങ്ങിയ പ്രമുഖരെല്ലാം നെയ്മറിന് ആശംസകള്‍ നേരാനെത്തി.
Adjust Story Font
16

