Quantcast

സന്തോഷ് ട്രോഫി; പുതുച്ചേരിക്കെതിരെയും സമനില, കേരളത്തിന്റെ യോഗ്യത തുലാസില്‍ 

പുതുച്ചേരിക്കെതിരായ മത്സരം ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്. ആദ്യ മത്സരത്തില്‍ തെലങ്കാനക്കെതിരെയും കേരളത്തിന് ജയിക്കാനായിരുന്നില്ല. 

MediaOne Logo

Web Desk

  • Published:

    6 Feb 2019 12:26 PM IST

സന്തോഷ് ട്രോഫി; പുതുച്ചേരിക്കെതിരെയും സമനില, കേരളത്തിന്റെ യോഗ്യത തുലാസില്‍ 
X

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണമേഖല യോഗ്യതാ ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തിനിറങ്ങിയ കേരളത്തിന് സമനില. പുതുച്ചേരിക്കെതിരായ മത്സരം ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്. ആദ്യ മത്സരത്തില്‍ തെലങ്കാനക്കെതിരെയും കേരളത്തിന് ജയിക്കാനായിരുന്നില്ല. സമനില തന്നെയായിരുന്നു ഫലം. ഇന്നത്തെ മത്സരത്തില്‍ കേരളത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.

രണ്ട് മത്സരങ്ങളും സമനിലയില്‍ പിരിഞ്ഞതോടെ കേരളത്തിന്റെ യോഗ്യത തുലാസിലായി. ഉച്ചക്ക് നടക്കുന്ന മത്സരത്തില്‍ തെലങ്കാനയ്‌ക്കെതിരെ സര്‍വീസസ് ജയിച്ചാല്‍ അവര്‍ യോഗ്യ നേടും. അതോടെ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് പുറത്തേക്ക് പോകേണ്ടി വരും. രണ്ടു മത്സരങ്ങളില്‍ നിന്ന് കേരളത്തിന് രണ്ടു പോയിന്റ് മാത്രമാണുള്ളത്.

TAGS :

Next Story