ഏഷ്യാകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഫിഫ റാങ്കിങില്‍ ഖത്തറിന് വന്‍ കുതിപ്പ്
മുപ്പത്തിയെട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഖത്തര്‍ 55 ആം റാങ്കിലെത്തി

ഏഷ്യാകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഫിഫ റാങ്കിങില്‍ ഖത്തറിന് വന്‍ കുതിപ്പ്. മുപ്പത്തിയെട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഖത്തര്‍ 55 ആം റാങ്കിലെത്തി. ജപ്പാനും നില മെച്ചപ്പെടുത്തിയപ്പോള്‍ ഇന്ത്യ വീണ്ടും താഴേക്ക് പോയി. ഏഷ്യാകപ്പ് തുടങ്ങുന്നതിന് മുമ്പ് തൊണ്ണൂറ്റി മൂന്നാം റാങ്കിലായിരുന്നു ഖത്തര്‍. കിരീടനേട്ടത്തിന് പിറകെയെത്തിയ പുതിയ റാങ്കിംങില്‍ അമ്പത്തിയഞ്ചാം സ്ഥാനത്താണ്. മുപ്പത്തിയെട്ട് രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്തര്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഇറാന്‍ സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഏഷ്യയില്‍ നിന്നും ഖത്തറിന് മുന്നിലുള്ളത്. ഇതാദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തുന്നത്.
1993 ലാണ് ഇതിന് മുമ്പ് ഖത്തര്‍ റാങ്കിങില്‍ വലിയ നേട്ടമുണ്ടാക്കിയത്. അമ്പത്തിയൊന്നാം റാങ്കായിരുന്നു അന്ന്. അതെ സമയം ഏഷ്യാകപ്പിന്‍റെ ഫൈനലിലെത്തിയ ജപ്പാനും നില മെച്ചപ്പെടുത്തി. അമ്പത്തിമൂന്നില്‍ നിന്നും ഇരുപത്തിയേഴാം റാങ്കിലേക്കാണ് ജപ്പാന്‍ കയറിയത്. ഇരുപത്തിരണ്ടാം റാങ്കുമായി ഇറാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ മുമ്പില്‍. ദക്ഷിണ കൊറിയ മുപ്പത്തിയെട്ടാം സ്ഥാനത്താണ്. അതെ സമയം ചാംപ്യന്‍ഷിപ്പിന്‍റെ ആദ്യ റൗണ്ടില്‍ പുറത്തായ ഇന്ത്യ റാങ്കിങില്‍ വീണ്ടും പിറകോട്ട് പോയി. നൂറ്റിമൂന്നാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യയുള്ളത്. ബെല്‍ജിയം തന്നെയാണ് പുതിയ ലിസ്റ്റിലും ഒന്നാം റാങ്കില്‍. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
Adjust Story Font
16

