ഫിഫ റാങ്കിങ്: ഇന്ത്യക്ക് തിരിച്ചടി, ഖത്തറിന് വന്‍ കുതിപ്പ്
ഫിഫ റാങ്കിങ്ങില്‍ 22ആം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമത്

ഏഷ്യന്‍ കപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായതോടെ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. ടൂര്‍ണ്ണമെന്‍റിന് മുമ്പ് 97ആം സ്ഥാനത്തായിരുന്ന ഇന്ത്യ ടൂര്‍ണ്ണമെന്‍റിന് ശേഷം 103ആം റാങ്കിലേക്ക് വീണു. ഏഷ്യന്‍ റാങ്കിങ്ങിലും ഇന്ത്യക്ക് വലിയ പ്രഹരമാണ് ഏറ്റത്. അതേസമയം ഏഷ്യന്‍ കപ്പില്‍ വന്‍ കുതിപ്പ് നടത്തി വിജയികളായ ഖത്തര്‍ 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55ആം റാങ്കിലെത്തി.
ഫിഫ റാങ്കിങ്ങില്‍ 22ആം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമത്. ജപ്പാന്‍, കൊറിയ, ആസ്‌ട്രേലിയ എന്നിവര്‍ 27,38,42 എന്നീ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഏഷ്യന്‍ കപ്പ് ഫൈനലില്‍ കളിച്ച ജപ്പാന്‍ 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ടൂര്‍ണമെന്‍റിലെ ഏഴ് മത്സരങ്ങളും ഖത്തര്‍ വിജയിച്ചിരുന്നു. ഒരു ഗോള്‍ മാത്രമാണ് ഖത്തര്‍ ഏഷ്യന്‍ കപ്പ് ടൂര്‍ണ്ണമെന്‍റില്‍ വഴങ്ങിയത്.
Next Story
Adjust Story Font
16

