പി.എസ്.ജിക്ക് തിരിച്ചടി; കവാനിയും പുറത്ത്
ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് പിന്നാലെ എഡിസണ്‍ കവാനിയും പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്.

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് പിന്നാലെ എഡിസണ്‍ കവാനിയും പി.എസ്.ജിയുടെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. കാല്‍ തുടക്കേറ്റ പരിക്കാണ് ഈ ഉറുഗ്വെന്‍ താരത്തിന് തിരിച്ചടിയായത്. ഫ്രഞ്ച് ലീഗിലെ ശനിയാഴ്ചത്തെ മത്സരത്തിലാണ് കവാനിക്ക് പരിക്കേല്‍ക്കുന്നത്. മുടന്തിയാണ് താരം കളംവിട്ടത് തന്നെ.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ അവരുടെ തട്ടകത്തിലാണ് പിഎസ്ജിയുടെ പോരാട്ടം. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് നെയ്മര്‍ക്ക് പുറത്തു പോകേണ്ടിവന്നത്. നെയ്മര്‍ കളിക്കില്ലെന്ന് ഉറപ്പാണ്. പത്ത് ആഴ്ചത്തെ വിശ്രമമാണ് നെയ്മര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. രണ്ട് താരങ്ങളും പുറത്ത് പോകുന്നതോടെ പിഎസ്ജിയുടെ മുന്നേറ്റ നിരയെ കാര്യമായി ബാധിക്കും.
ഇതോടെ ഫ്രാന്‍സിന്റെ കെയ്‌ലിയന്‍ എംബാപ്പയെ അമിതമായി ആശ്രയിക്കേണ്ടിവരും. ഇത് താരത്തിന് സമ്മര്‍ദമേറ്റുമെന്നും അത് തിരിച്ചടിയായേക്കാം എന്നുമാണ് പി.എസ്.ജി ആരാധകര്‍ പങ്കുവെക്കുന്നത്. പി.എസ്.ജിക്കായി 25 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകള്‍ കണ്ടെത്തിയ കവാനി, മിന്നും ഫോമിലായിരുന്നു.
Adjust Story Font
16

