Quantcast

യുണൈറ്റഡ് പി.എസ്.ജിയെ നേരിടുമ്പോൾ‌

നെയ്മറിന് പിന്നാലെ കവാനി കൂടി പരിക്കിന്റെ പിടിയിലായത് തെല്ലൊന്നുമല്ല പി.എസ്.ജിയെ അലട്ടുന്നത്.

MediaOne Logo

Web Desk

  • Published:

    12 Feb 2019 4:50 PM IST

യുണൈറ്റഡ് പി.എസ്.ജിയെ നേരിടുമ്പോൾ‌
X

ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടർ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യ മത്സരത്തിനായി പി.എസ്.ജി യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിലെത്തിയിരിക്കുകയാണ്. യുണൈറ്റഡും പി.എസ്.ജിയും ഏറ്റുമുട്ടുമെന്ന് അറിഞ്ഞയുടനെ പി.എസ്.ജി ജയിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. അന്ന് യുണൈറ്റഡ് മോശം പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്.

എന്നാൽ മൗറീഞ്ഞോക്ക് ശേഷം യുണൈറ്റഡ് മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഡിസംബർ പകുതിക്ക് ശേഷം നടന്ന 11 മത്സരങ്ങളിൽ നിന്നും പത്ത് വിജയവും ഒരു സമനിലയും കരസ്ഥമാക്കി വൻ മുന്നേറ്റമാണ് ചുവപ്പ് ചെകുത്താന്മാർ പുറത്തെടുക്കുന്നത്. നാലാം സ്ഥാനത്തുള്ള ടീമുമായി 11 പോയന്റ് അകലെ നിൽകുമ്പോഴാണ് മൗറീഞ്ഞോയെ യുണൈറ്റഡ് പുറത്താക്കുന്നത്. എന്നാൽ നിലവിൽ 26മത്സരങ്ങളിൽ നിന്നും 51 പോയന്റുമായി നാലാം സ്ഥാനം പിടിച്ചിരിക്കുകയാണ് യുണൈറ്റഡ്. പി.എസ്.ജിയെ സംബന്ധിച്ചിടത്തോളം യുണൈറ്റഡിന്റെ ഈ ഫോമിനെ പിടിച്ചുകെട്ടുക അത്ര എളുപ്പമല്ല. പോഗ്ബയും മാർഷലും സോല്‍ഷേറിന് കീഴില്‍ അസാമാന്യ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

പി.എസ്.ജിയെ സംബന്ധിച്ചിടത്തോളം നെയ്മറില്ലാത്തത് തന്നെ വലിയ പ്രതിസന്ധിയായിരിക്കും. എന്നാൽ പരിക്ക് കാരണം കവാനി കൂടി കളിക്കില്ലെന്നാണ് പുതിയ വാർത്തകൾ. എംബാപ്പെ ഉണ്ടെങ്കിലും ‘നമ്പർ 9 സ്ട്രൈക്കറിന്റെ’ അഭാവം എങ്ങനെ മറികടക്കുമെന്നാണ് കാണേണ്ടത്. ഈ പ്രതിസന്ധികൾക്കിടയിലും എങ്ങനെയാണ് തോമസ് ടച്ചല്‍ ടീമിനെ ഇറക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 135 മത്സരങ്ങളിൽ യുണൈറ്റഡും 190 മത്സരങ്ങളിൽ പി.എസ്.ജിയും ജയിച്ചിരുന്നു. 250 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. നിലവിലെ പ്രകടനങ്ങളുടെ വെളിച്ചത്തിൽ പോഗ്ബ മികച്ച പ്രകടനം നടത്തിയാൽ പി.എസ്.ജിക്കെതിരെ യുണൈറ്റഡിന് തന്നെയാണ് സാധ്യത.

TAGS :

Next Story