ഗോള്‍ വേട്ടയില്‍ റൊണാള്‍ഡോ തന്നെ ഒന്നാമന്‍; ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസിന് ജയം
ഇരുപത്തിയൊന്നാം ജയത്തോടെ ലീഗില്‍ 66 പോയിന്‍റോടെ യുവന്‍റസ് ലീഗില്‍ ബഹുദൂരം മുന്നിലാണ്

ഇറ്റാലിയൻ ലീഗില്‍ യുവന്‍റസിന്‍റെ മുന്നേറ്റം തുടരുന്നു. ഫ്രോസിനോണിയക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് യുവന്റസ് ജയിച്ചു. കളിയിലുടനീളം യുവന്‍റസ് തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. ഒരു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ച സൂപ്പര്‍താരം ക്രിസ്റ്റ്യാനോയാണ് മത്സരത്തില്‍ താരമായത്.
കളി തുടങ്ങി ആറ് മിനിറ്റ് പിന്നിടുമ്പോള്‍ അര്‍ജന്‍റീനിയന്‍ യുവതാരം പൌലോ ഡിബാല പെനാല്‍ട്ടി ബോക്സിന്‍റെ അതിരുകളില്‍ നിന്നും തൊടുത്ത ഒരു മിന്നല്‍ ഷോട്ട് ഫ്രോസിനോണിയയുടെ ഗോള്‍ വലയത്തിലേക്ക് ഇരച്ചുകയറി. പതിനാറാം മിനിറ്റില്‍ ഗോള്‍ നേടി ലിയാനാര്‍ഡോ ബുനോച്ചി തിരിച്ചുവരവ് ഗംഭീരമാക്കി. അറുപത്തിമൂന്നാം മിനിറ്റിലെ മനോഹരമായ ഗോളിലൂടെ യുവന്‍റസിന്‍റെ വിജയം ആധികാരികമാക്കുകയും ലീഗിലെ തന്‍റെ പത്തൊന്‍പതാം ഗോള്‍ തികക്കുകയും ചെയ്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിജയത്തിന്‍റെ മധുരം ഇരട്ടിയാക്കി. ഇരുപത്തിയൊന്നാം ജയത്തോടെ ലീഗില്‍ 66 പോയിന്‍റോടെ യുവന്‍റസ് ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള നപ്പോളിക്ക് 52 പോയിന്‍റോടെ ഉള്ളത്.
Adjust Story Font
16

