Quantcast

തനിക്കെതിരെ മഞ്ഞപ്പട വ്യാജ പ്രചരണം നടത്തുന്നുവെന്ന് സി.കെ വിനീത്

മഞ്ഞപ്പട തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് സി.കെ വിനീത് പൊലീസില്‍ പരാതി നല്‍കി.

MediaOne Logo

Web Desk

  • Published:

    17 Feb 2019 8:18 PM IST

തനിക്കെതിരെ മഞ്ഞപ്പട വ്യാജ പ്രചരണം നടത്തുന്നുവെന്ന് സി.കെ വിനീത്
X

താന്‍ ബോള്‍ ബോയിയെ അസഭ്യം പറഞ്ഞുവെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട പ്രചരിപ്പിക്കുന്നുവെന്ന് സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിനീത് ഇപ്പോള്‍ ചെന്നൈയിന്‍ എഫ്.സി ടീമംഗമാണ്. മഞ്ഞപ്പട തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് സി.കെ വിനീത് പൊലീസില്‍ പരാതി നല്‍കി.

സി.കെ വിനീത്

കള്ളം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ്. തന്റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണിത്. ബ്ലാസ്‌റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ല. കാണികളുടെ കണക്കില്‍ മാത്രമാണ് മഞ്ഞപ്പട മുന്നിലെന്നും കളിക്കാരോടുള്ള സമീപനത്തില്‍ മഞ്ഞപ്പട പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

പല ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കും പരാതിയുണ്ടെന്നും വിനീത് വെളിപ്പെടുത്തി. ബ്ലാസ്‌റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും അവധി കഴിഞ്ഞ് വന്നപ്പോഴേക്കും തന്നെ ചെന്നൈയിന്‍ എഫ്.സിക്ക് കൈമാറുകയായിരുന്നെന്നും സി.കെ വിനീത് വ്യക്തമാക്കുന്നു. വായ്പാ അടിസ്ഥാനത്തില്‍ ചെന്നൈയിന്‍ എഫ്.സിയിലാണ് വിനീത് ഇപ്പോള്‍ കളിക്കുന്നത്.

TAGS :

Next Story